താൾ:CiXIV281.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

കൊണ്ടു നിത്യം ആവശ്യം ഉണ്ടു ദൈവം മാത്രം നല്ലവൻ, ജ്ഞാ
നശക്തികളുള്ളവനുമാകുന്നു. സൃഷ്ടികൾ്ക്ക വല്ല നന്മ ഉണ്ടെങ്കി
ൽ അവനിൽ നിന്നു കിട്ടിയതു ദൈവം തന്റെ ശക്തിയുള്ള
വചനം കൊണ്ടു സൃഷ്ടികളെ വഹിക്കുന്നില്ല എങ്കിൽ നാശത്തി
ന്നു അല്ലാതെ മറ്റൊരു വഴി ഇല്ല സ്പഷ്ടം. ദൈവം മാത്രം യ
ഹൊവ, ഇരുന്നവനും ഇരിക്കുന്നവനും വരുവാനുള്ളവനും യു
ഗാദികാലങ്ങളിലെക്ക് ഒരു മാറ്റം പറ്റാതെ നില്ക്കുന്നവനും
ആകുന്നു, അവന്റെ സംവത്സരങ്ങൾ്ക്ക ഒരു അവസാനമില്ല;
മനുഷ്യരൊ മൎത്യപ്പുഴുക്കൾ അത്രെ. അതു കൊണ്ടു അവന്റെ
കരുണെക്ക് കാത്തിരിക്കുന്നതു അവൎക്ക അയൊഗ്യം.ഈ ദിവ
സത്തിലും നാം അവന്റെ കരുണയെ നൊക്കിപാൎക്ക, ദാവിദ്
രാജാവൊടു കൂട, യഹൊവയെ ഞാൻ ജീവിക്കെണ്ടതിന്നു നി
ന്റെ ആൎദ്രകരുണകൾ എങ്കലെക്ക് വരുമാറാക, നിന്റെ ധ
ൎമ്മം അല്ലൊ എന്റെ സന്തൊഷം അകുന്നു, ൧൧൯ാം സ
ങ്കീ. ൭൭. എന്നു മനഃപൂൎവ്വമായി അപെക്ഷിക്ക.

൯൦

൨കൊറി. ൬,൨. ഇതാ സുപ്രസാദകാലം, ഇതാ ഇന്നു ര
ക്ഷാദിവസം.

മശീഹപ്രവാചകന്റെ വായാൽ പിതാവിനൊടു ഇഷ്ട
മുള്ള കാലത്തു എന്റെ പ്രാൎത്ഥനയെ നിന്നൊട് ആകുന്നു, നി
ന്റെ കരുണയുടെ ബഹുത്വത്താലും നിന്റെ രക്ഷയുടെ സത്യത്താ
ലും എന്നെ ചെവികൊള്ളെണമെ എന്നു അപെക്ഷിച്ചു. സ
ങ്കീ. ൬൯. ൧൩. അതിന്നു പിതാവു പ്രവാചകൻ മുഖാന്തരം ഇ
ഷ്ടമുള്ള കാലത്തു ഞാൻ നിന്നെ ചെവികൊണ്ടു രക്ഷയുടെ നാ
ളിൽ ഞാൻ നിണക്ക് സഹായിച്ചു ഭൂമിയെ സ്ഥിരപ്പെടുത്തു
വാനും ശൂന്യമായുള്ള അവകാശങ്ങളെ അനുഭവിപ്പാനും ഞാ
ൻ നിന്നെ കാത്തു ജനത്തിന്റെ ഉഭയസമ്മതമായി നല്കും എ
ന്നു ഉത്തരം പറഞ്ഞു. യശാ.൪൯.൮ പൌൽ കൊറിന്ത്യരൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/170&oldid=194135" എന്ന താളിൽനിന്ന് ശേഖരിച്ചത്