താൾ:CiXIV281.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

കുഡുംബത്തിന്നു കൎത്താവ് കരുണയെ കൊടുക്കുമാറാക എന്നും
എഴുതിയത്. കരുണ ദൈവത്തിൻ സല്ക്രിയകളുടെ ഉറവാകു
ന്നു. അവന്റെ കരുണയാൽ മനുഷ്യൻ ജനിക്കുന്നു, ശ്വാസം
ഇട്ടു ദെഹത്തിന്റെ ആവശ്യങ്ങളെ അനുഭവിക്കുന്നു. അവൻ
ഒരു പാപിയെ വിളിച്ചു അനുതാപ വിശ്വാസങ്ങളിലെക്ക് വ
രുത്തി പാപങ്ങളെ ക്ഷമിച്ചു തന്റെ പുത്രനാക്കുന്നതു കരുണ
യാലത്രെ ആകുന്നു. അതെല്ലാം ലഭിച്ചവൻ പൌലിന്നു സ
മമായി എനിക്ക് കരുണ ലഭിച്ചു എന്നു പറഞ്ഞു. യൂദാ പ്രബൊ
ധിപ്പിച്ച പ്രകാരം കൎത്താവായ യെശുക്രിസ്തന്റെ കരു
ണെക്കായി കാത്തിരിക്കാം. ദൈവം തന്റെ ക്രിയയെ ആത്മാ
വിൽ തുടങ്ങി വളരെ വിശ്വാസ്യത, ജ്ഞാന, ക്ഷമകളൊടു
കൂട നടത്തി പൂരിപ്പിച്ചും വിശുദ്ധനടപ്പിന്നു സ്ഥിരീകരിച്ചും
ദിവസെന നീതിമാന്നു പാപങ്ങളെ ക്ഷമിച്ചും അവനെ ആ
ശ്വസിപ്പിച്ചും ഉപദെശിച്ചും സ്വൎഗ്ഗീയതെജസ്സിന്റെ സുഖ
പ്രവെശനത്തിന്നു ഒരുക്കിയും അവന്റെ ദെഹത്തെയും നിത്യ
ജീവന്നായി എഴുനീല്പിച്ചും തന്റെ രാജ്യം നിത്യാവകാശമാ
ക്കി കൊടുക്കും കൊള്ളുന്നതു. ഇതെല്ലാം ദൈവകരുണക
ളുടെ ഒരു മാല തന്നെ. അവസാന നാൾ കഴിഞ്ഞശെഷം വി
ശ്വാസികൾ്ക്ക നിരന്തരമായി അനുഭവിപ്പാനുള്ള സന്തൊഷ
ങ്ങളും മറാത്തതും അളന്നു കൂടാത്തതുമായ ദെവകരുണയി
ൽനിന്നു ഒഴുകി വരുന്നതു. ദൈവം കടക്കാരനായിട്ടല്ല കരു
ണയെ കൊടുക്കുന്നതു, ഞാൻ അതിന്നു പകരം കൊടുക്കെണ്ട
തിന്നു എന്നെ മുമ്പിട്ടവൻ ആർ, ആകാശത്തിൻ കീഴെ എല്ലാ
ടവുമുള്ളതു എനിക്കുള്ളതാകുന്നു എന്നു അവന്റെ വാക്കു.
യൊബ്. ൪൧, ൧൧. അവന്റെ മുമ്പാകെ സൃഷ്ടികളൊ
ക്കയും എത്രയും ഹീനമുള്ളവ തന്നെ, അവറ്റിൽ ഒന്നിനെ
കൊണ്ടു അവന്നു ഒരു ആവശ്യവും ഇല്ല, അവൻ എല്ലാസ
ൎവ്വ ജീവന്റെ ഉറവാകുന്നു എങ്കിലും സൃഷ്ടികൾ്ക്ക അവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/169&oldid=194136" എന്ന താളിൽനിന്ന് ശേഖരിച്ചത്