താൾ:CiXIV281.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

എങ്ങിനെ എന്നാൽ, നാം ക്രിസ്തനിൽ ആശ്രയിച്ചു വി
ശ്വസിക്കുമ്പൊൾ തന്നെ അവൻ പുനരുത്ഥാനത്തിൽ ക്രി
സ്തന്നു വന്ന ജീവനിൽനിന്നു ഒരു അംശം നമുക്ക് തന്നു. അ
തുകൊണ്ടു മുന്തിരി കൊമ്പുകൾ വള്ളിയിൽനിന്നു വെണ്ടു
ന്ന രസം കുടിച്ചു വളരുന്നതു പൊലെ വിശ്വാസികൾ ക്രി
സ്തന്റെ ജീവനിൽനിന്നു ശക്തിയെ കൈക്കൊണ്ടു ജീവി
ച്ചു ദൈവം സകലത്തിലും സകലവും ആകുവൊളം വളരുക
യും ചെയ്യുന്നു.

നാം ജീവനൊടിരിക്കുന്നു എന്ന പെർ മാത്രം ഉണ്ടൊ,
അല്ലെങ്കിൽ ദെവജീവൻ നമ്മിൽ വാഴുന്നുവൊ എന്നു പ
രീക്ഷിച്ചു നൊക്കെണ്ടതിന്നു സംഗതി ഉണ്ടു. ലൊകത്തിൽ
അനെക പുണ്യ കാഴ്ചകളെ കാണുന്നു, പുറമെ നൊക്കിയാ
ൽ എല്ലാം ശരി എങ്കിലും അല്പം മാത്രം പരീക്ഷിക്കും എ
ങ്കിൽ ഒരു പൊരുൾ കാണുന്നില്ല, ദൈവം സൎദ്ദിയിലെ സ
ഭയുടെ ദൂതനൊടു പറഞ്ഞതു; വെളി. ൩൧. ൪. ഒൎത്തുകൊ
ൾക: ദൈവജീവൻ ഇല്ലാതെ എത്ര ശൊഭിച്ചാലും സാര
മില്ല എന്നെ പറയാവൂ; ചത്തവൻ സ്വൎഗ്ഗീയ ജീവന്നു യൊ
ഗ്യനല്ലല്ലൊ.

൮൯

യൂദ. ൨൧ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
കനിവെ, നിത്യജീവനായിട്ടു പാൎത്തുകൊൾവിൻ.

എനിക്ക് കനിവു ലഭിച്ചു എന്നു പൌൽ പറഞ്ഞു, അപ്ര
കാരം തിമൊത്ഥ്യനും തീതനും പ്രശംസിച്ചു എന്നിട്ടും
പൌൽ നിങ്ങൾ്ക്ക കരുണ, കനിവു സമാധാനം ഉണ്ടാക എന്നു
അവൎക്ക എഴുതിയത്. കരുണലഭിച്ചവൻ അധികം കിട്ടു
വാൻ നൊക്കെണ്ടതാകുന്നുവല്ലൊ. അതുകൊണ്ടു യൂദാവും
വിശ്വാസികൾ്ക്ക കരുണയും സമാധാന, സ്നെഹങ്ങളും നിങ്ങ
ൾ്ക്ക വൎദ്ധിക്കുമാറാക എന്നും പൌൽ ഒനെസിഫരന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/168&oldid=194137" എന്ന താളിൽനിന്ന് ശേഖരിച്ചത്