താൾ:CiXIV281.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

ന്റെ നല്ല വചനവും വരുവാനുള്ള ലൊകത്തിന്റെ അധികാ
രങ്ങളും അവന്നു മൎമ്മങ്ങൾ അത്രെ. ഇങ്ങിനെ ആത്മാവിൽ ച
ത്ത മനുഷ്യൻ ചിലപ്പൊൾ ദൈവത്തിന്റെ മൎമ്മ ശക്തിയെ
രുചിനൊക്കി ദെവ കരുണയുടെ വലിപ്പവും സ്വസ്ഥഭാവ
ങ്ങളും അസാരം അനുഭവിച്ചാലും അത് ആത്മജീവന്റെ
അടയാളങ്ങൾ അല്ല, അവൻ പുതുതായി ജനിച്ചില്ല, അതി
ന്നു പ്രാപ്തിയുള്ളവൻ എന്നത്രെ കാണിക്കുന്നു. ആത്മാവി
ൽ ചത്തവന്നു അകത്തുനിന്നു ഒരു ഇളക്കം ഇല്ല, പരിശുദ്ധാ
ത്മാവു അവനെ നടത്തുന്നില്ല, ധൎമ്മം അവനെ ദൈ വസെവെ
ക്ക് നിൎബന്ധിച്ചാലും അത് വെഗം മാഴ്കി പൊകുന്നു. നിത്യ
ത്തൊളം നിലനില്ക്കുന്ന യെശുവിന്റെ സ്നെഹവും അവനൊടു
ള്ള ചെൎച്ചയും ആലസ്യമില്ലാത്ത പ്രാൎത്ഥനയും ക്രിസ്തനൊടു
കൂട ഇരിപ്പാനുള്ള വാഞ്ഛ യും അവന്റെ വരവിന്നായുള്ള
കാത്തിരിപ്പും എന്താകുന്നു എന്ന് അവൻ അറിയുന്നില്ല. സ്ഥാ
നം, വീട്ടു കാൎയ്യം മുതലായ ക്രിയകളിൽ അവൻ ജാഗ്രതയെ കാ
ണിച്ചാലും ആത്മാവിന്റെ അവസ്ഥ മാറുന്നില്ല, ജീവനാളൊ
ക്കയും മിനക്കെട്ടു ചന്തസ്ഥലത്തിൽ നില്ക്കുന്ന പ്രകാരം നിത്യജീ
വനെ ഒർ അടിപൊലും അടുത്തു ചെല്ലുന്നില്ല.

ഇങ്ങിനെയുള്ള അവസ്ഥയെ മാറ്റി ഗുണം വരുത്തുവാൻ
എന്തുപായം, മനുഷ്യ കല്പനയും ജ്ഞാനവും കൊണ്ടു ഒരു ച
ത്ത മനുഷ്യൻ ജീവിച്ചെഴുനീല്ക്കയില്ല, ദൈവത്തിന്നല്ലാതെ
ജീവനെ കൊടുപ്പാൻ ആൎക്കും പ്രാപ്തിയില്ലല്ലൊ, അവൻ മാ
ത്രം ജീവന്റെ ഉറവു, അവന്റെ വചനത്തിൽ അവന്റെ ജീ
വനും ഉണ്ടു അതുകൊണ്ടത്രെ അവൻ മനുഷ്യരെ ജീവിപ്പി
ക്കുന്നതു. പിന്നെ ഉരു പാപിയെ ജീവിപ്പിക്കുമ്പൊൾ അവൻ
തന്റെ ആത്മാവെ കൊണ്ടു യെശുക്രിസ്തന്റെ ഐക്യതയി
ലെക്ക് അവനെ വരുത്തുന്നു. അതുകൊണ്ടു പൌൽ എഴുതി
യതു: ദൈവം നമ്മെ ക്രിസ്തനൊടു കൂട ജീവിപ്പിച്ചതു അത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/167&oldid=194138" എന്ന താളിൽനിന്ന് ശേഖരിച്ചത്