താൾ:CiXIV281.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

നഗ്നന്മാരും ആകുന്നു എന്നും ഭ്രമത്തൊടു കൂട കാണും. ഇ
ങ്ങിനെ വരാതിരിക്കെണ്ടതിന്നു എന്തുവഴി, അഗാധങ്ങളിൽ
നിന്നു യഹൊവയൊടു നിലവിളിച്ചു ക്ഷമ അപെക്ഷിക്കുന്ന
ത് അല്ലാതെ വഴി ഒന്നും ഇല്ല. പിന്നെ പാപമൊചനത്തി
ന്റെ നിശ്ചയം ക്ഷണത്തിൽ കിട്ടുന്നില്ല എങ്കിൽ, ഞാൻ യ
ഹൊവയെ കാത്തിരിക്കുന്നു ഉഷസ്സിന്നായിട്ടു കാത്തിരിക്കുന്ന
വരെക്കാൾ എന്റെ ആത്മാവ് യഹൊവയെ കാത്തിരിക്കു
ന്നു എന്നു പറയെണ്ടതാകുന്നു. പിന്നെ കാത്തിരിപ്പാൻ എ
ന്തു സംഗതി, ദെവവചനം തന്നെ അതുകൊണ്ടു ദൈവവ
ചനത്തിൽ ആശ്രയിച്ചിരിക്കുന്നു എന്നു ഉറപ്പിക്കെണം.
കരുണയെലഭിച്ചിട്ടു എന്തു ചെയ്യെണം, യഹൊവയെ ഭ
യപ്പെടുക, ഭയപ്പെട തക്കവണ്ണം അവനൊടു കൂട കരുണയും
വളരെ വീണ്ടെടുപ്പും ഉണ്ടല്ലൊ, എങ്കിലും ഈ ഭയം അടി
മഭയം അല്ല, പുത്രഭയം അത്രെ ആയിരിക്കെണം. ക
രുണയും സമാധാനവും നല്കിയവൻ ക്രൂര യജമാനനല്ലല്ലൊ.
ലഭിച്ച കരുണ പൊയി പൊകാതിരിക്കെണ്ടതിന്നു ഭയപ്പെ
ടുകമാത്രം അല്ല, മനഃപൂൎവ്വമായി സ്നെഹിക്കയും വെണം.
ദെവകൃപയിലെക്കും നിത്യജീവങ്കെക്കും വഴിയെ കാ
ണിച്ച രക്ഷിതാവായ യെശുവിന്നു സ്തുതി, മാന, മഹത്വ
ങ്ങൾ ഉണ്ടാവൂതാക.

൮൮

എഫെ.൨, ൫. നാം പിഴകളിൽ മരിച്ചവരായാരെ ദൈ
വം നമ്മെ ക്രിസ്തനൊടു കൂട ജീവിപ്പിച്ചു.

ചത്തവന്നു അകത്തുനിന്നു ഒരു ഇളക്കമില്ല. പാപങ്ങളി
ൽ ചത്തവൻ ദെവ കരുണാ സമാധാനങ്ങളും യെശുക്രീസ്ത
ന്റെ സ്നെഹ വാത്സല്യങ്ങളും ഇന്ന അനുഭവങ്ങളാകുന്നു എ
ന്നു അറിയുന്നില്ല, പ്രകാശിതന്മാർ അനുഭവിച്ചു വരുന്ന സ്വ
ൎഗ്ഗീയ ദാനവും വിശുദ്ധാത്മാവിന്റെ വരങ്ങളും ദൈവത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/166&oldid=194140" എന്ന താളിൽനിന്ന് ശേഖരിച്ചത്