താൾ:CiXIV281.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

൮൭

സങ്കീ. ൧൩൦,൩. യാഃ നീ അകൃത്യങ്ങളെ കുറിക്കൊ
ണ്ടാൽ കൎത്താവെ ആർ നില്പു.

ദൈവം വിശുദ്ധനും സൎവ്വജ്ഞാന ശക്തികളുള്ളവനും
ആകുന്നുവല്ലൊ. പാപങ്ങളെ കണക്കിടുമെങ്കിൽ ഇഹത്തി
ൽ പല സങ്കടങ്ങളെ കൊണ്ടും പരത്തിൽ നരകാഗ്നിയെ
കൊണ്ടും ശിക്ഷിപ്പാൻ കഴിയുന്നവനാകുന്നു, പിന്നെ ആ
ർ അവന്റെ മുമ്പാകെ നില്ക്കും, എല്ലാവരും നാണിച്ചും ന
ശിച്ചും പൊകുമല്ലൊ.

എന്നിട്ടും തങ്ങളുടെ പാപങ്ങളൊടുകൂട ദൈവ മു
മ്പാകെ നില്പാൻ കഴിയും എന്നു വിചാരിക്കുന്ന മനുഷ്യർ,
അനെകർ ഉണ്ടു. അവർ തങ്ങളുടെ അവസ്ഥയെ വിചാരി
ച്ചു വിസ്തരിക്കുന്നതു പൊലെ ദൈവവും ചെയ്യും, ദൈവധൎമ്മ
ത്തെ വ്യാഖ്യാനിക്കുന്നതു പൊലെ അവനും സമ്മതിക്കും എ
ന്നും മനുഷ്യരുടെ മുമ്പാകെ അവൎക്കു മാനവും കീൎത്തിയും
ഉണ്ടാകകൊണ്ടു ദൈവത്തിന്റെ ന്യായവിധിയിലും നിലനി
ല്പാൻ അല്പകാൎയ്യം അത്രെ എന്നും ബുദ്ധികെടായി വിചാ
രിക്കുന്നു. വ്യൎത്ഥപുണ്യങ്ങളിൽ ആശ്രയിച്ചു തങ്ങളുടെ അ
പരാധങ്ങളെ ചെറിയ തെറ്റുകൾ അത്രെ ആകുന്നു എന്നു
നിനെച്ചിട്ടു വിശുദ്ധ ദൈവം മനുഷ്യരിൽ വിധിക്കും പ്രകാ
രം മനസ്സിൽ ധരിക്കാതെ തങ്ങളെ തന്നെ ചതിച്ചു നടക്കുന്നു.
വിസ്താര നാളിൽ ദെവവിചാരങ്ങൾ വെറെ എന്നു കാണു
മ്പൊഴെക്കു ഈ വകയുള്ളവർ എല്ലാവരും നാണിച്ചും ഭ്ര
മിച്ചും പൊകും. തങ്ങളുടെ നെയ്ത്തുകൾ വസ്ത്രമായി തീരുകയി
ല്ല എന്നും സ്വന്ത പ്രവൃത്തികളെ കൊണ്ടു തങ്ങളെ തന്നെ
പുതപ്പിച്ചു കൂടാ എന്നും യശാ.൫൯, ൬. സ്വന്ത ക്രിയകൾ ശു
ദ്ധ ഉറവയിൽ നിന്നു ഒഴുകായ്കകൊണ്ടു വ്യാജ്യം എന്നും ദെ
വ വിധിപ്രകാരം തങ്ങൾ അരിഷ്ടന്മാരും ദരിദ്രരും കുരുടരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/165&oldid=194141" എന്ന താളിൽനിന്ന് ശേഖരിച്ചത്