താൾ:CiXIV281.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

ഭാവം അറിയുന്നു, നാം മണ്ണു ആകുന്നു എന്നു ഒൎക്കുന്നു, അ
വന്റെ കരുണ നമ്മുടെ ജീവനെക്കാൾ ദീൎഘമുള്ളതും അ
വന്റെ നീതി മക്കളുടെ മക്കൾ്ക്കും അനാദിയായി എന്നെക്കു
മുള്ളതാകുന്നു. ഇത് സ്വൎഗ്ഗസ്ഥ പിതാവിന്റെ ചൊൽ
അതിനെ അറിഞ്ഞു സന്തൊഷിക്കെണ്ടതിന്നു സംഗതി ഉ
ണ്ടല്ലൊ. എന്നാൽ അവന്റെ കരുണയെ അനുഭവിപ്പാ
ൻ മനസ്സുള്ളവർ അവനെ ശങ്കിക്കയും വെണം. മനസ്സൊടെ
പാപം ചെയ്തു ദെവ കരുണയെ ദുശ്ശിലവാക്കി അവന്റെ വ
ചനങ്ങളെ തള്ളിക്കളഞ്ഞവന്നു കരുണ ഇല്ലാതെ വെറും
ന്യായ പ്രകാരമുള്ള വിധി ഉണ്ടാകും. യഹൊവ വൈരാഗ്യമു
ള്ള ദൈവവും സൎവ്വൊന്നതങ്ങളുടെ കൎത്താവും ആകുന്നു എ
ന്നുള്ള ധൎമ്മവെപ്പിനെ ഒരു നാളും മറക്കരുതു. അവന്റെ
കൊപവും അഗ്നി ജ്വാലെക്ക് ഒത്ത കണ്ണുകളും നിത്യനാശവും
ഭയങ്കര കാൎയ്യങ്ങൾ തന്നെ. ജീവനുള്ള ദൈവത്തിന്റെ ക
യ്യിൽ വീഴുന്നതു ആർ സഹിക്കും. ഇതെല്ലാം അറിഞ്ഞിട്ടു നാം
ഇന്നു അവന്റെ ഭയത്തിൽ നടന്നു, നീയും ദൈവത്തെ ഭയ
പ്പെടുന്നില്ലയൊ എന്നു പറവാൻ ആൎക്കും സംഗതി വരാതെ
ഇരിക്കെണ്ടതിന്നു അവന്നു ഇഷ്ടമുള്ളത് മാത്രം പറകയും
പ്രവൃത്തിക്കയും ചെയ്ക, ദൈവഭയം ജ്ഞാനത്തിന്റെ ആ
രംഭം, ദൈവഭയം അകൃത്യത്തെയും ഡംഭു, അഹംഭാവം,
ദുൎമ്മാൎഗ്ഗം മുതലായതിനെയും വെറുക്കുന്നു. പിതാവു എന്ന
നാമം നമ്മിൽ സ്നെഹം വരുത്തുന്നതു പൊലെ യഹൊവ എ
ന്നുള്ളതു ശങ്കയെ ജനിപ്പിക്കെണ്ടതാകുന്നു. യഹൊവ മാ
ത്രം മാറാതെ നിത്യം നില്ക്കുന്നു. നാമൊ എത്രയും ചഞ്ച
ലന്മാർ ആകുന്നു. അതുകൊണ്ടു മുഖപക്ഷം കൂടാതെ ഒരൊ
രുത്തന്റെ ക്രിയകൾ്ക്ക തക്ക ന്യായം വിധിക്കുന്ന പിതാവിനൊ
ടു അപെക്ഷിക്കുന്നു എങ്കിൽ നമ്മുടെ കുടിയിരിപ്പിന്റെ കാല
ത്തെ ഭയത്തൊടെ കഴിച്ചു കൊള്ളുക. ൧പെ. ൧,൧൭.


21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/164&oldid=194143" എന്ന താളിൽനിന്ന് ശേഖരിച്ചത്