താൾ:CiXIV281.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

വസിക്കുന്നു എന്നു നിരൂപിക്കെണ്ടതല്ല, അതുകൊണ്ടു
അവൻ നമ്മിൽ വസിപ്പാൻ വരെണ്ടതിന്നു നാം നിത്യം അ
പെക്ഷിക്ക.

൮൬

സങ്കീ . ൧൦൩, ൧൩. അപ്പനു മക്കളിൽ കനിവുള്ള
തു പൊലെ യഹൊവെക്ക് തന്നെ ഭയപ്പെടുന്നവരി
ൽ കനിവുണ്ടു.

ദൈവം തന്റെ വചനത്തിൽ പിതാവു എന്ന പെർ
ധരിച്ചതിനാൽ നമുക്ക് തന്റെ അറിവിലെക്ക് ഒരു വഴിയെ
കാണിച്ചിരിക്കുന്നു. മനുഷ്യ വംശത്തിലും ഒരു പിതാവിന്റെ
ഹൃദയം ഇന്നപ്രകാരമുള്ളത് എന്നു നാം അറിയാമല്ലൊ.
എളിയൊടുസമമായ പിതാവും തന്റെ പുത്രന്മാരെ പീഡി
പ്പിക്കുന്ന ക്രൂരനും അല്ല, മക്കളുടെ സൌഖ്യം ജ്ഞാനത്തൊ
ടും വാത്സല്യ ദീൎഘ ക്ഷമകളൊടും കൂട അന്വെഷിക്കുന്നവ
ൻ അത്രെസ്വൎഗ്ഗസ്ഥപിതാവിനൊടുസദൃശനാകുന്നു. സൂ
ക്ഷ്മമായി നൊക്കിയാൽ അവന്നു തുല്യൻ ആരും ഇല്ലതാ
നും. മത്ഥ. ൭, ൧൧. ലൂ. ൧൧, ൧൨. പിതൃ ഹൃദയത്തിന്റെ
മുഖ്യലക്ഷണം എന്തു, അവന്നു മക്കളൊടു കനിവുണ്ടാകു
ന്നതല്ലയൊ. അപ്രകാരം യഹൊവെക്ക് തന്നെ ഭയപ്പെ
ടുന്നവരൊടു കനിവുണ്ടാകുന്നു. ഈ കനിവു ൧൦൩ാം സങ്കീ
ൎത്തനത്തിൽ വിവരമായി എഴുതി കിടക്കുന്നു. യഹൊവ പാ
പങ്ങളെ പകെക്കുന്നു എങ്കിലും ദൊഷവാൻ മനസ്താപം
ചെയ്തു അവന്റെ അടുക്കൽ തിരിച്ചു വന്നാൽ അവൻ പിഴ
കളെ ക്ഷമിച്ചു രൊഗശാന്തി വരുത്തുന്നു. അവൻ ശിക്ഷി
ച്ചു പൊരുന്നു എങ്കിലും നമ്മുടെ പാപങ്ങൾ്ക്ക തക്കവണ്ണം ന്യാ
യം വിധിക്കാതെയും പിഴകൾ്ക്ക തക്ക പകരം ചെയ്യാതെയും
ഇരിക്കുന്നു. പരീക്ഷാ സങ്കടങ്ങളെ നമുക്കു വരുത്തുന്തൊ
റും നമ്മുടെ ബലഹീനതയെ ഒൎക്കുന്നു. അവൻ നമ്മുടെ സ്വ


21

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/163&oldid=194144" എന്ന താളിൽനിന്ന് ശേഖരിച്ചത്