താൾ:CiXIV281.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

വിശുദ്ധ ദൈവത്തിന്റെ വാസസ്ഥലമായതിനാൽ അത്രെ
അതു ശുദ്ധമായി വന്നു. പൌൽ കൊലസ്സയിലുള്ള വിശ്വാ
സികളെ ശുദ്ധന്മാർ എന്നു പറഞ്ഞു. കൊല. ൧, 2. ൧൨. ൨൩.
അവൎക്ക സ്വന്തമായശുദ്ധി ഒന്നും ഉണ്ടായിട്ടല്ല, അവരിൽ
വസിക്കുന്ന ദെവപുത്രൻ നിമിത്തം അവർ വിശുദ്ധന്മാരായി
ദെവാലയം ശുദ്ധമുള്ളതു. ആ ആലയം നിങ്ങൾ തന്നെ ആകു
ന്നു എന്നു പൌൽ കൊറിന്ത്യരൊടു പറഞ്ഞു. ൧ കൊറി.
൩, ൧൭.

ക്രിസ്തൻ നമ്മിൽ വസിച്ചാൽ അവൻ നമുക്കും തെജസ്സി
ൻ പ്രത്യാശ ആകുന്നു. ഈ ലൊകത്തിൽ അവന്റെ ആ
ലയത്തിന്റെ പുറഭാഗം ബലക്ഷയവും ഹീനവും കുരൂപവു
മായി തൊന്നിയാലും അത് നിത്യം അങ്ങിനെ ആകുന്നില്ല,
അവന്റെ മഹത്വം ഒരു സമയം എങ്ങും അതിൽനിന്നു
ശൊഭിക്കും വിശുദ്ധന്മാരുടെ ജീവനായ ക്രിസ്തൻ പ്രത്യക്ഷ
നാകുമ്പൊൾ അവരും അവനൊടു കൂട മഹത്വത്തിൽ പ്ര
ത്യക്ഷന്മാരായി വരും. കൊല. ൩, ൪. അവൻ ആകും വ
ണ്ണം അവനെ കാണുകകൊണ്ടു അവർ അവന്നു സദൃശന്മാ
രായിവരും. ൧ യൊഹ. ൩,൨. അവരുടെ ശരീരങ്ങളും അ
വന്റെ മഹത്വമുള്ള ശരീരത്തിന്നു സമമാകും. ഫിലി.
൩, ൨൧.

അതുകൊണ്ടു നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവൊ
എന്നു നിങ്ങളെ തന്നെ ശൊധന ചെയ്വിൻ, നിങ്ങൾ കൊള്ള
രുതാത്തവരല്ല എങ്കിൽ യെശു ക്രിസ്തൻ നിങ്ങളിൽ ഇരിക്കു
ന്നു എന്നു നിങ്ങളെ തന്നെ അറിയുന്നില്ലയൊ. ൨.കൊറി. ൧൩,
൫. എന്നുള്ള പ്രബൊധനത്തെ നാമും ഒൎത്തു കൊള്ളെണം.
നമ്മുടെ ആത്മാക്കൾ സ്വന്തപക്ഷം മാത്രം അനുസരിച്ചു നി
ൎബ്ബന്ധത്താൽ അത്രെ ഗുണമായതൊന്നു വിചാരിക്കയൊ പറ
കയൊ പ്രവൃത്തിക്കയൊ ചെയ്യുന്നു എങ്കിൽ ക്രിസ്തൻ നമ്മിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/162&oldid=194145" എന്ന താളിൽനിന്ന് ശേഖരിച്ചത്