താൾ:CiXIV281.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

ആരെ വിഴുങ്ങി കളവാൻ കഴിയും എന്നു നൊക്കി ചുറ്റി
നടക്കുന്നുവല്ലൊ. അവൻ അടുത്തു വരുന്തൊറും ദെവനീതി
യെ യെശു ക്രിസ്തന്മൂലം നമുക്ക പലിശ ആയി നില്ക്ക.

൮൫

കൊല. ൧, ൨൭. ക്രിസ്തൻ നിങ്ങളിൽ തെജസ്സിൻ
പ്രത്യാശ ആകുന്നു.

പൌൽ അപൊസ്തലന്റെ കാലത്തിൽ ജാതികൾ
ദെവ കരുണയാൽ ഇസ്രയെലരൊടു കൂട സ്വൎഗ്ഗരാജ്യ
ത്തിന്റെ ഒഹരിക്കാരായി വന്നതു എല്ലാവൎക്കും ആശ്ച
ൎയ്യം തൊന്നി. പുതിയ നിയമ കാലത്തിൽ ദൈവം പുറജാ
തികൾ്ക്കും കരുണയെ കാണിക്കും എന്നു ഇസ്രയെലർ പ്രവാ
ചക വാക്കുകളെ കൊണ്ടു അറിഞ്ഞു എങ്കിലും അത് അവൎക്ക
ഇസ്രയെലരൊടു സമത്വം വരുത്തുന്ന കരുണ ആയിരി
ക്കും എന്നു ആരും ഊഹിച്ചതും ഇല്ല. എഫെ. ൩, ൪. ൫.
കൊല. ൧, ൨൬. ൨൭. നൊക്കുക. ഈ കരുണയുടെ അതിമ
ഹത്വമുള്ള ധനം പൌൽ മെൽ എഴുതിയ വാക്കിൽ സം
ക്ഷെപിച്ചു പറയുന്നു: ക്രിസ്തൻ അവരിൽ തെജസ്സിൻ പ്ര
ത്യാശ ആകുന്നു. അതുകൊണ്ടു വിശ്വാസിയയി തീൎന്ന പുറ
ജാതിക്കാരനെ കാണുംതൊറും, ഇവൻ പണ്ടു വിഗ്രഹസെ
വിയും അശുദ്ധനും അവലക്ഷണദൊഷങ്ങളിൽ ഉരുളു
ന്നവനുമായിരുന്നു, ഇപ്പൊഴൊ വിശ്വാസത്താൽ അവ
ന്റെ ഹൃദയത്തിൽ വസിക്കുന്നു എന്നു പറവാൻ സംഗതിയു
ണ്ടു. ഇത്ര അശുദ്ധന്മാരായ മനുഷ്യരെ തന്റെ ആലയ
ങ്ങളാക്കി അവനിൽ വസിപ്പാൻ ക്രിസ്തന്നു ലജ്ജതൊന്നാത്ത
തു എന്തൊരു അതിശയമുള്ള കരുണ. യെരുശലെമിലെദെ
വാലയം പണ്ടു വിശുദ്ധമായത് എന്നു എല്ലാ ഇസ്രയെലർ
മനസ്സിൽഉറപ്പിക്കെണ്ടി വന്നു. അതിന്റെ കല്ലു, മരം, പൊന്നു
മുതലായ സാധനങ്ങൾ്ക്ക വിശെഷിച്ചു ഒരുശുദ്ധി ഉണ്ടായില്ല,

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/161&oldid=194146" എന്ന താളിൽനിന്ന് ശേഖരിച്ചത്