താൾ:CiXIV281.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

യവർ ധന്യർ, കൎത്താവ് പാപത്തെ എണ്ണാത്ത ആൾ ധ
ന്യൻ തന്നെ. രൊമ. ൪, ൭. ൮. ദൈവം നീതീകരിച്ചവനെ
കുറ്റം ചുമത്തുവാൻ ആൎക്കും കഴികയില്ല. രൊമ. ൮, ൩൩.
൩൪. സുവിശെഷം കൊണ്ടു ലൊക രക്ഷിതാവായ
യെശുവിലെ വിശ്വാസം ഹൃദയത്തിൽ ജനിച്ച ഉടനെ ഈ
കരുണ അനുഭവമായി വരുന്നു. വിശ്വാസം നില്ക്കുന്നെട
ത്തൊളം ദെവ കരുണയും നില്ക്കുന്നു. ഉണൎച്ചയും പ്രാൎത്ഥ
നയും സുവിശെഷത്തിലെശ്രദ്ധയും നില്ക്കുന്തൊറും വി
ശ്വാസത്തിന്നും സ്ഥിരത ഉണ്ടു. ഇന്ന്ഫിനെ നീതിമാനായി
തീൎന്നവൻ ജീവപൎയ്യന്തം ജാഗ്രതയെ കാട്ടുന്നില്ലെങ്കിൽ
പിന്നെയും എല്ലാം നഷ്ടമായി പൊകും, നീതിയെകിട്ടി
യവന്നു ഒരു വലിയ ധനം കിട്ടി നിശ്ചയം. പറീശന്മാരെ
പൊലെ അവൻ തന്നെത്താൻ നീതിമാനാക്കിയില്ല, അ
വൻ മനുഷ്യരൊടു നീതിയെ അന്വെഷിച്ചതുമില്ല. ദൈ
വം താൻ അത് അവന്നു സ്വപുത്രന്മൂലം സൌജന്യമായി
തന്നു കരുണ അവന്നു നല്കി. അവൻ മെല്പെട്ടു നൊക്കി
യാൽ ദെവകൊപം നീങ്ങിയ പ്രകാരം കാണുന്നു. അവ
ൻ കഴിഞ്ഞ കാലത്തിൽ നൊക്കിയാൽ ദൈവകൊപം നീ
ങ്ങിയപ്രകാരം അല്ല, ദൊഷങ്ങളെ വളരെ കാണുന്നു.
എങ്കിലും ദൈവം എല്ലാം ക്ഷമിച്ചു സമുദ്രത്തിന്റെ ആ
ഴത്തിലെക്ക് തള്ളിക്കളഞ്ഞു എന്നു അറിയുന്നു. അവൻ വ
രുങ്കാലത്തിൽ നൊക്കിയാൽ ദൈവം കൊടുപ്പാൻ വാഗ്ദ
ത്തം ചെയ്ത മഹത്വത്തിൽ പു കഴുവാൻ തക്ക ആശ ഉണ്ടു.
ഇഹലൊകത്തിൽ അത്ര മഹത്വമുള്ള ഫലങ്ങൾ നീതീക
രണത്തിൽനിന്നു വരുന്നു എങ്കിൽ വരുവാനുള്ള ലൊകത്തി
ൽ എത്ര അധികം. അതുകൊണ്ടു നീതിമാന്മാരായി തീൎന്ന
വർ അവസാനത്തൊളം തങ്ങളുടെ സ്ഥാനത്തിന്നു സൂക്ഷി
ക്കുന്നതു അത്യാവശ്യം. പിശാചു അലറുന്ന സിംഹം പൊലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/160&oldid=194148" എന്ന താളിൽനിന്ന് ശേഖരിച്ചത്