താൾ:CiXIV281.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

ക്രിയകൾ്ക്ക തക്ക പകരം ചെയ്യുന്ന ദിവസത്തൊളം കാത്തി
രിക്കെയുള്ളു.

൮൪

രൊമ. ൫,൯. നാം അവന്റെ രക്തത്താൽ നീ
തീകരിക്കപ്പെട്ടു.

പൌൽ തന്റെ ലെഖനങ്ങളിൽ ഉപദെശിക്കുന്നി
തു: നാം ദെവ കരുണയാൽ ക്രിസ്ത യെശുവിങ്കലെ വീണ്ടെ
ടുപ്പുകൊണ്ടു സൌജന്യമായി നീതീകരിക്കപ്പെട്ടു എന്നും
ക്രിസ്തന്റെ അനുസരണത്താൽ നീതിമാന്മാരായി വരുന്നു
എന്നും അവനിൽ നാം ദെവ നീതിയായി എന്നും അ
വൻ നമുക്ക നീതിയായിചമഞ്ഞു എന്നും മനുഷ്യൻ ധൎമ്മ
ക്രിയകൾ കൂടാതെ വിശ്വാസത്താൽ തന്നെ നീതീകരി
ക്കപ്പെടുന്നുഎന്നും മറ്റും. പിന്നെ മെൽ എഴുതിയ വാ
ക്കിൽ നാം ക്രിസ്തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടു എ
ന്നും പറയുന്നു. ദെവമുമ്പാകെ ഒരുപാപി നീതിമാനായി
തീരുന്ന പ്രകാരം ഗ്രഹിച്ചു വെണ്ടും വണ്ണം സ്തുതിക്കെണ്ടതി
ന്നു നാം ഇതൊക്കെയും ഒന്നാക്കി നൊക്കെണ്ടതാകുന്നു. യെ
ശുവിന്റെ രക്തവും അനുസരണവും അവന്റെ രക്ഷാക്രി
യയും ദെവകല്പനയും മനുഷ്യരുടെ വിശ്വാസവും ഈ അ
തിശയമുള്ള കാൎയ്യത്തിനു വെണ്ടിവന്നു. യെശുവിൽ നി
ന്നും അവന്റെ രക്തത്തിൽനിന്നും ഉളവാകുന്ന ദെവനീ
തി അത്യന്തം വലിയതു നിശ്ചയം. ദെവ പുത്രനായി തീൎന്ന
പാപിക്ക് ഒരു അഭയസ്ഥാനം തന്നെ. അത് എങ്ങിനെ
എന്നാൽ, വിശ്വാസം മൂലം നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ
കൎത്താവായ യെശു ക്രിസ്തനാൽ നമുക്ക ദൈവത്തൊടു സ
മാധാനം ഉണ്ടു എന്നു പൌൽ പറയുന്നതു. രൊമ. ൫,
൧. അധൎമ്മങ്ങൾ മൊചിച്ചും പാപങ്ങൾ മറെച്ചും കിട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/159&oldid=194149" എന്ന താളിൽനിന്ന് ശേഖരിച്ചത്