താൾ:CiXIV281.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬

തന്നെ സമമാക്കി ഗുണവിശെഷങ്ങളെ അളക്കുവാൻ മനസ്സി
ല്ല. എനിക്ക് കരുണ ലഭിച്ചു എന്നു നിശ്ചയമായി പറവാനും
അവന്റെ അപൊസ്തല സ്ഥാനത്തിന്നു വല്ല വിരൊധം വ
ന്നപ്പൊൾ താൻ മറ്റെ അപൊസ്തലന്മാരിൽ ചെറിയവന
ല്ല എന്നു ധൈൎയ്യത്തൊടെ ഉറപ്പിപ്പാനും സുവിശെഷഘൊ
ഷണത്തിന്നു വെണ്ടി അനുഭവിക്കെണ്ടിവന്ന കഷ്ടങ്ങളിലും
തനിക്കുണ്ടായ ദിവ്യ വെളിപ്പാടുകളിലും പ്രശംസിപ്പാനും അ
വന്നു വക ഉണ്ടായതുമല്ലാതെ കൊറിന്ത്യ സഭ മിക്കതും ത
ന്റെ അവസ്ഥയെ ശൊധന ചെയ്താൽ കുറവു ഒന്നും കാണു
കയില്ല എന്നും മനുഷ്യവിധിയിൽ ഭയപ്പെടുവാൻ ത
നിക്ക് ഒരു സംഗതി ഇല്ല എന്നും അറികയും ചെയ്തു. എ
ങ്കിലും അതിനാൽ അവൻ ദെവ മുമ്പാകെ നീതിമാൻ എന്നു
വിചാരിയാതെ, ഞാൻ എനിക്കുതന്നെ ന്യായം വിധിക്കുന്നി
ല്ല, നിങ്ങളും കാലത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു, എനി
ക്കു ന്യായം വിധിക്കുന്നവൻ കൎത്താവുതന്നെ ആകുന്നു എ
ന്നു പ്രബൊധിപ്പിച്ചു. അവന്റെ ക്രിയകളിൽ അവൻ
ജനരഞ്ജനയെ അന്വെഷിക്കാതെയും വിധിപ്പാൻ ദൈ
വത്തിന്നു മാത്രം ന്യായം എന്നു അറിഞ്ഞു മറ്റവൎക്കും തന്നെ
ന്യായ കൎത്താവാക്കാതെയും ഇരുന്നു സന്തൊഷത്തൊടു കൂ
ട ദൈവവിധിക്ക് തന്നെ ഏല്പിക്കെണ്ടതിന്നു വിശ്വസ്തനാ
യി നടന്നതെ ഉള്ളു. പുകഴുന്നവൻ കൎത്താവിൽ പുകഴുക,
തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കൎത്താവു പ്രശംസിക്കു
ന്നവനത്രെ സമ്മതൻ; ൨ കൊറി. ൧൦, ൧൭. ൧൮. എ
ന്നവന്റെ മതം. കൎത്താവിൽനിന്നു പുകഴ്ച ലഭിക്കെണ്ടതി
ന്നു ഒരുവൻ ആഗ്രഹിച്ചു നടന്നാൽ മനുഷ്യരുടെ വിധി
കളെ വിചാരിക്കെണ്ടതല്ല, അവരിൽനിന്നു പുകഴ്ചയൊ
താഴ്ചയൊ ഏതു വന്നാലും അവൻ കൎത്താവിനെ വിശ്വ
സ്തനായി സെവിച്ചു അവൻ ഒരൊരുത്തനു അവനവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/158&oldid=194151" എന്ന താളിൽനിന്ന് ശേഖരിച്ചത്