താൾ:CiXIV281.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

നമില്ലാത്തശുശ്രൂഷക്കാരനെ സകലത്തിന്നും പുറമെയുള്ള ഇ
രുട്ടിലെക്ക് തള്ളിക്കളവിൻ, അവിടെ കരച്ചലും പല്ലുകടി
യും ഉണ്ടാകും എന്നത്രെ. ഈ കണക്കുതീൎച്ച നാം ദിവസെന
ഒൎത്തു നമുക്ക് ഏല്പിച്ചതിൽ വിശ്ശ്വസ്തന്മാരായി ഇരിക്ക ത
ന്നെ നന്നു.

൮൩

൧ കൊറി. ൪, ൩.൪. എന്നെ ഞാൻ തന്നെ വിവെ
ചിക്കുന്നതുമില്ല, എന്നെ വിവെചിച്ചു വിധിക്കുന്നതു ക
ൎത്താവത്രെ.

പൌൽ, കെഫാ, അപൊല്ലൊ ഈ മൂവരിൽ ദൈ
വത്തിന്നു അതിപ്രിയമുള്ളവൻ ആർ എന്നു കൊരിന്തി
ലെ സഭ സംശയിച്ചു ചൊദിച്ചു മൂന്നു പക്ഷമായി പിരി
ഞ്ഞു. അതിൽനിന്നു ഉണ്ടാകുന്ന ചെതം പൌൽ സങ്കട
ത്തൊടെ കണ്ടു ഐക്യം വരുത്തെണ്ടതിന്നു പ്രയാസപ്പെട്ടു.
അവൻ അത് എങ്ങിനെ ചെയ്തു, മറ്റവരെ താഴ്ത്തി തന്നെത്താ
ൻ ഉയൎത്തുകയാലൊ, അങ്ങിനെ അല്ല ഞങ്ങളെ ക്രിസ്ത
ന്റെ പണിക്കാരും ദെവമൎമ്മങ്ങളെ പകുക്കുന്ന വീട്ടുവിചാ
രകരും എന്നീവണ്ണം ഒരൊരുവൻ എണ്ണി കൊള്ളെണ്ടിയ
തു. ശെഷം വീട്ടു വിചാരകരിൽ അന്വെഷിക്കുന്നതെന്ത
ന്നാൽ, താൻ വിശ്വസ്തരായി കാണപ്പെടെണം എന്നത്രെ
എന്നെഴുതി. വിളിയെ വിചാരിച്ചാൽ ദെവശുശ്രൂഷക്കാരി
ൽ ഒരു ഭെദവും ഇല്ല, കൃപാവരങ്ങളിൽ അവർ ഒരു പൊ
ലെ അല്ല, വിളിച്ച കൎത്താവിന്നു ലാഭം ഉണ്ടാക്കെണ്ടതിന്നു
ഒരൊരുത്തൻ തനിക്ക കിട്ടിയ ദാനങ്ങളെ പ്രയൊഗിക്കെണം.
വിശ്വാസ്യതയുടെ അളവും ഹൃദയത്തിന്റെ ഗുണ വിശെഷ
ങ്ങളും തൂക്കി നൊക്കുന്നതു, മനുഷ്യൎക്കുള്ളതല്ല; ഹൃദയങ്ങ
ളെ ശൊധന ചെയ്യുന്ന ദൈവത്തിന്നു മാത്രം ന്യായം. അ
തുകൊണ്ടു പൌൽ തനിക്ക് ന്യായം വിധിച്ചു മറ്റവരൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/157&oldid=194152" എന്ന താളിൽനിന്ന് ശേഖരിച്ചത്