താൾ:CiXIV281.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

ക്കു നൊക്കുന്ന കൎത്താവ് ആകുന്നു. അവൻ സ്വൎഗ്ഗാരൊഹ
ണം ചെയ്യും മുമ്പെ ശുശ്രൂഷക്കാൎക്കു തന്റെ സഭയെ പരി
പാലനത്തിന്നായി ഏല്പിച്ചു സല്ക്രിയകൾ്ക്കായി ദാനങ്ങളെ
നല്കി വിശ്വാസ്യതയും ഉത്സാഹവും കാട്ടെണ്ടതിന്നു അവ
ൻ ശുശ്രൂഷക്കാൎക്ക വളരെ കാലം കൊടുത്തതിനാൽ ലാ
ഭമൊന്നും ഉണ്ടാക്കിയില്ലെങ്കിൽ അവൎക്ക ഒഴികഴിവില്ല സത്യം.
സമാധാനത്തെ പകെക്കുന്നവരുടെ ഇടയിൽ വസിപ്പാൻ പ്ര
യാസം എങ്കിലും കൎത്താവു വരും എന്നറിഞ്ഞിട്ടു അത് പൊറുക്കാം
അവന്റെ വരവൊളം കാലം കുറച്ചൊ വളരെയൊ ആയാലും
അവൻ നിശ്ചയമായി വരും എന്നറിയുന്നതു മതി. അവൻ
വന്നിട്ടു തന്റെ ശുശ്രൂഷക്കാരൊടു കണക്കു നൊക്കും. അത്,
പതിനാലായിരം താലന്ത് കടമ്പെട്ട ശുശ്രൂഷക്കാരനൊടു
നൊക്കിയ പ്രകാരം അല്ല, അവന്നു കടം എല്ലാം ഇളെച്ചുകി
ട്ടി, താൻ കൂട്ടു ശുശ്രൂഷക്കാരനും ക്ഷമിക്കുമോ എന്നു കാ
ണെണ്ടതിന്നു അവന്നു സമയവും ഉണ്ടായി. ഇങ്ങിനെ കൎത്താ
വായ യെശു മനുഷ്യരുടെ ജീവ കാലത്തിൽ പാപബൊ
ധവും അനുതാപവും നല്കുന്ന സമയം കണക്ക നൊക്കുന്നത്
അവന്റെ വരവു നാളിൽ നിത്യത്തൊളം മാറ്റം വരാത്ത വി
ധി ഉണ്ടാകും. അന്നു രണ്ടു വക കല്പന ഉണ്ടാകും. ഒന്നു ഉത്ത
മനും വിശ്വാസ്യതയുമുള്ള ശുശ്രൂഷക്കാര, നീ കുറ കാൎയ്യ
ങ്ങളിൽ വിശ്വസ്തനായിരുന്നു, ഞാൻ വളരെ കാൎയ്യങ്ങളിന്മെ
ൽ നിന്നെ അധികാരിയാക്കും, നിന്റെ കൎത്താവിന്റെ സ
ന്തൊഷത്തിലെക്ക് പ്രവെശിക്ക. മറ്റതു: ദുഷ്ടനും മടയനു
മായ ശുശ്രൂഷക്കാര, ഞാൻ വിതക്കാത്ത സ്ഥലത്തുകൊ
യ്യുന്നു എന്നും ചിന്നിക്കാത്ത സ്ഥലത്തു കൂട്ടുന്നു എന്നും നീ
അറിഞ്ഞിരിക്കകൊണ്ടു എന്റെദ്രവ്യം പൊൻ വാണിഭക്കാ
ൎക്ക കൊടുക്കെണ്ടതായിരുന്നു. അതുകൊണ്ടു ആ താലന്തു വാ
ങ്ങി പത്തു താലന്തു ഉള്ളവന്നു കൊടുത്തു കൊൾ്വിൻ, ആ പ്രയൊജ


20.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/156&oldid=194154" എന്ന താളിൽനിന്ന് ശേഖരിച്ചത്