താൾ:CiXIV281.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

എന്ന ചൊദ്യത്തിന്നു പൌലിന്റെ ഉത്തരം കെട്ടു കൊൾ്വിൻ,
നല്ല ക്രിയയിലെ ക്ഷാന്തി പൂണ്ടു തെജസ്സും മാനവും അക്ഷയ
തയും അന്വെക്ഷിക്കുന്നവൎക്ക നിത്യ ജീവനെയും, ശാഠ്യം പൂണ്ടു
സത്യത്തെ വഴിപ്പെടാതെ അനീതിയെ അനുസരിക്കുന്നവൎക്ക
കൊപക്രൊധങ്ങളെയും അവൻ കൊടുക്കും. തിന്മയെ പ്ര
വൃത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്മെലും സങ്കടവും ഇടു
ക്കവും മുമ്പെ യഹൂദന്നും പിന്നെ യവനന്നും നന്മയെ പ്രവൃ
ത്തിക്കുന്ന ഏവന്നും തെജസ്സും മാനവും സമാധാനവും മുമ്പെ
യഹൂദന്നും പിന്നെ യവനന്നും തന്നെ . ദുഷ്കൎമ്മങ്ങൾ്ക്ക ശിക്ഷ
യും സല്ക്രിയകൾ്ക്ക കരുണയും കൂലിയായി വരും. കൎത്താവെ,
നിന്റെ ഇഷ്ടം ചെയ്യെണ്ടതിന്നു സകല നല്ലപ്രവൃത്തികൾ്ക്ക
ഞങ്ങളെ പ്രാപ്തരാക്കെണമെ.

൮൨

മത്താ.൨൫, ൧൯. വളരെ കാലം കഴിഞ്ഞ ശെ
ഷം ആ ശുശ്രൂഷക്കാരുടെ കൎത്താവു വന്നു അവരൊ
ടു കണക്കു നൊക്കി.

ദുഷ്ട ശുശ്രൂഷക്കാരൻ, എന്റെ യജമാനൻ വരുവാൻ
താമസിക്കുന്നു എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു വെല
ക്കാരെയും വെലക്കാരത്തികളെയും അടിക്കയും ഭക്ഷിച്ചു
കുടിക്കയും മദ്യപാനം ചെയ്കയും ചെയ്തു തുടങ്ങിയാൽ അ
വൻ നൊക്കാത്ത ദിവസത്തിലും അറിയാത്ത നാഴികയിലും യ
ജമാനൻ വന്നു അവനെ വെട്ടി കളഞ്ഞു അവന്റെ ഒഹരിയെ
വിശ്വാസ്യതയില്ലാത്തവരൊടു കൂട കല്പിക്കും. ലൂക്ക. ൧൨, ൪൫.
൪൬. വിശ്വസ്ഥന്മാരുടെ അവസ്ഥ വെറെ, ആത്മാവും മണ
വാളസ്ത്രീയും വരിക എന്നു പറയുന്നു, കെൾ്ക്കുന്നവനും വരി
ക എന്നു പറക. അതിന്നു കൎത്താവു ഞാൻ വെഗത്തിൽ വ
രുന്നു സത്യം. വെളി. ൨൨, ൧൭. ൨൦. അവൻ അല്ലൊ വള
രെ കാലം കഴിഞ്ഞിട്ടു വന്നു തന്റെ ശുശ്രൂഷക്കാരൊടു കണ


20.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/155&oldid=194155" എന്ന താളിൽനിന്ന് ശേഖരിച്ചത്