താൾ:CiXIV281.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

തലായവരുടെക്രിയകളെ അവർ ന്യായപ്രകാരം അളക്കാ
തെ വിധി കല്പിക്കുന്നു. പിന്നെ സ്വന്ത ക്രിയകളെ പലപ്പൊ
ഴും ഒട്ടും നൊക്കുന്നതുമില്ല. ദൈവം ഈ വക വിധികൾ്ക്ക മുദ്ര
യിട്ടു മുഖ പക്ഷം കാണിക്കും എന്നു ആരും വിചാരിക്കരു
തു, അവൻ ഒരു മനുഷ്യനല്ലല്ലൊ, മനുഷ്യർ കാഴ്ചയിൽ വീ
ഴുന്നതു മാത്രം കാണുന്നു. ദൈവമൊ ഹൃദയങ്ങളെനൊക്കി
ആത്മാക്കളെ അളന്നു രഹസ്യങ്ങളെ കണ്ടു അന്തരിന്ദ്രിയങ്ങ
ളെ ശൊധന ചെയ്തു ഒരൊരുത്തന്നു അവനവന്റെ ക്രിയകൾ്ക്ക
തക്ക പകരം ചെയ്യുന്നു. രാജാക്കന്മാൎക്കും പ്രഭുക്കൾ്ക്കും കുലീ
നന്മാൎക്കും ഭിക്ഷക്കാൎക്കും ധനവാന്മാൎക്കും ദരിദ്രൎക്കും വിദ്വാ
ന്മാൎക്കും അജ്ഞന്മാൎക്കും ഒരു ഭെദം വരാതെ ക്രിയകൾ്ക്ക തക്ക
വണ്ണം വിധി കല്പിക്കും നിശ്ചയം . മാതാപിതാക്കന്മാർ വി
ശ്വാസികൾ ആയതിനാൽ അവിശ്വാസികളായ കുട്ടികൾ്ക്ക
ശാന്തിയും അഭക്തന്മാരായ മാതാപിതാക്കന്മാരുടെ വിശ്വാ
സമുള്ള മക്കൾ്ക്ക കാഠിന്യവുമുള്ള വിധിഉണ്ടാകും എന്നു ഊ
ഹിക്കെണ്ടാ. ഹെസ്ക്കി. ൧൮. അവൻ മനുഷ്യരുടെ കൎമ്മങ്ങളെ
കാഴ്ചപ്രകാരം അല്ല, യദൃഛ്ശയാ അവറ്റാൽ ഉണ്ടാകുന്ന ഉ
പകാരവുമല്ല, ഹൃദയത്തിന്റെ ആലൊചന പ്രകാരവും ഒ
രൊരുത്തൎക്ക കിട്ടിയ ദാനപ്രകാരവും അളന്നു വിസ്തരിക്കുന്നു.
തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതെയും
അവന്റെ ഇഷ്ടപ്രകാരം ചെയ്യാതെയും ഇരുന്ന ശുശ്രൂഷ
ക്കാരന്നു അനെകം അടികൾ കൊള്ളും എന്നും വളരെ ഏ
ല്പിച്ചിരിക്കുന്നവനൊടു അധികം ചൊദിക്കും എന്നും യെശു
പറഞ്ഞുവല്ലൊ. ദൈവം മനുഷ്യരുടെ ക്രിയകളെ ലൊ
കധൎമ്മപ്രകാരം അല്ല, ജ്ഞാനികളുടെ ബുദ്ധി യുക്തി പ്രകാ
രവും അല്ല, താൻ അവൎക്ക അറിയിച്ച വചനപ്രകാരം അ
ത്രെ വിസ്തരിക്കും. അവൻ ഒരൊരുത്തൎക്ക അവരുടെ ക്രി
യകൾ്ക്ക തക്ക പകരം കൊടുക്കുമ്പൊൾ അത് എങ്ങിനെ ചെയ്യും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/154&oldid=194157" എന്ന താളിൽനിന്ന് ശേഖരിച്ചത്