താൾ:CiXIV281.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

ഈ ലൊകത്തിൽ സംഭവിച്ചത് ഇന്നതെന്നു ഓൎത്തറിഞ്ഞു എ
ന്നു അതിനാൽ കാണിക്കയും ചെയ്തു. തനിക്കും തനിക്കുള്ള
വൎക്കും തമ്മിലുള്ള വ്യത്യാസവും അവൻ അറിഞ്ഞു നിത്യം മ
നസ്സിൽ ധരിച്ചു കൊണ്ടിരിക്കുന്നു. സകലത്തിലും അവൻ പ
രീക്ഷിക്കപ്പെട്ടു പരീക്ഷിതന്മാരിൽ മനസ്സലിഞ്ഞു അവരെ
രക്ഷിപ്പാനും കഴിയുന്നവനാകുന്നു.

ദൈവത്തിന്റെ രക്ഷ അപൊസ്തലന്മാൎക്ക മാത്രം അ
നുഭവമായി വന്നു എന്നു ആരും വിചാരിക്കരുതു. അവരുടെ
വെലയും കഷ്ടങ്ങളും കൃപാവരങ്ങളും വളരെ അതിശയ
മുള്ളതായിരുന്നു നിശ്ചയം. എങ്കിലും അവരുടെ ദൈവം ന
മ്മുടെ ദൈവവും ആകുന്നു, അവൎക്ക രക്ഷയെ വരുത്തിയ യെശു
വിന്റെ രക്തം നമ്മെയും രക്ഷിച്ചു. പൌൽ രൊമ. ൮, ൩൧.
൩൯. ജയത്തിന്റെ കാരണമായി പറഞ്ഞതൊക്കെയും വിശ്വാ
സികൾ്ക്ക എല്ലാവൎക്കും പറ്റുന്നു. അതുകൊണ്ടു അവൻ തെസ്സ
ല നീക്യരൊടു, കൎത്താവു വിശ്വസ്തൻ അവൻ നിങ്ങളെ സ്വീ
കരിക്കയും ദൊഷത്തിൽനിന്നു രക്ഷിക്കയും ചെയ്യും എന്നു
എഴുതി. ൨ തെസ്സ. ൩,൩. പിന്നെ പെത്രനും, നീതിമാന്മാർ ഒ
രുങ്ങിയിരിക്കുന്ന രക്ഷെക്കായി വിശ്വാസംകൊണ്ടു ദൈവ
ശക്തിയാൽ കാക്കപ്പെടുന്ന പ്രകാരം പറയുന്നു. ൧ പെ. ൧,
൫. അതുകൊണ്ടു നാം ദെവകരുണയിൽ ആശ്രയിക്ക.

൮൧.

രൊമ. ൨,൬. ൧൧. ആയവൻ ഒരൊരുത്തന്നു അവ
നവന്റെ ക്രിയകൾ്ക്ക തക്ക പകരം ചെയ്യും, ദൈവത്തി
ൻ പക്കൽ മുഖ പക്ഷം ഇല്ലല്ലൊ.

മനുഷ്യ വിസ്താരങ്ങളിൽ പലപ്പൊഴും കാൎയ്യം ന്യായപ്ര
കാരം നടക്കുന്നില്ല മുഖപക്ഷം ന്യായാധിപതികളുടെ കണ്ണു
കളെ പലവട്ടവും ഇരുട്ടാക്കുന്നതിനാൽ അവർ ന്യായത്തെമറി
ച്ചു കളയുന്നു. സംബന്ധികൾ, ഉപകാരികൾ, ചങ്ങാതിമാർ മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/153&oldid=194158" എന്ന താളിൽനിന്ന് ശേഖരിച്ചത്