താൾ:CiXIV281.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

അവൻ പുത്രനെ എല്ലായ്പൊഴും കെൾ്ക്കുന്നുവല്ലൊ. അ
പൊസ്തലന്മാർ അന്നു വിശ്വാസത്തിലും കരുണയിലും ഉ
റച്ചു നില്ക്കകൊണ്ടു മരണം അവൎക്ക ലാഭം ആയിരുന്നു എ
ങ്കിലും യെശു അവരെ സുവിശെഷ ഘൊഷണത്തിന്നാ
യി ലൊകത്തിലെക്ക നിയൊഗിച്ചയപ്പാൻ നിശ്ചയിച്ച
തിനാൽ അവരെ ലൊകത്തിൽ നിന്നു എടുത്തുകൊള്ളെണ
മെന്നു പ്രാൎത്ഥിച്ചില്ല. ഒരു മനുഷ്യൻ ഫലം തരാത്ത വൃ
ക്ഷത്തിന്നു സമമായാലും അവനെ മാനസാന്തരത്തിലെക്കും
വിശ്വാസത്തിലെക്കും നടത്തുവാൻ ദൈവം നിശ്ചയിച്ച ക
രുണ എല്ലാം ചെലവായി പൊകുംവൊളം അവന്റെജീ
വൻ കൎത്താവിന്റെ പ്രാൎത്ഥനയാൽ നില്ക്കുന്നു. ലൂക്ക. ൧൩,
൬. ൯. ദെവപുത്രന്മാർ എല്ലാവരും ആദിമുതൽ കുലപാത
കനായ പിശാചിന്റെ കൌശലങ്ങളിൽ തങ്ങളുടെ ജീവ
രക്ഷയെ യെശുവിന്റെ അപെക്ഷയാൽ മാത്രം പ്രാപി
ക്കുന്നതു. കരുണ ലഭിച്ചവൎക്ക, പൌലിന്നു സമമായി ക്രിസ്ത
നൊടുകൂട ഇരിപ്പാൻ വാഞ്ഛിക്കുന്നു എന്നു പറവാൻ
ധൈൎയ്യം ഉണ്ടു. എങ്കിലും തങ്ങളുടെ ഇഷ്ടം കൎത്താവി
ന്റെ ഇഷ്ടത്തിന്നു കീഴാക്കി അധികം ഫലം തരെണ്ടതി
ന്നു നില്ക്കെണമെന്നു അവന്നു മനസ്സുണ്ടെങ്കിൽ സമ്മതിക്കെ
ണമല്ലൊ. ഫിലി. ൧, ൨൨.. ൨൪.

വരുവാനുള്ള ലൊകത്തിന്റെ നന്മകളെ ആസ്വദിക്കു
ന്നവൎക്ക ഈ ലൊകം സുഖഭൊഗങ്ങൾ്ക്ക നല്ല സ്ഥലം അല്ല
എങ്കിലും ലൊകം ഇന്നപ്രകാരമുള്ളതു എന്നു കൎത്താവു
നമ്മിൽ അധികം ശരിയായി അറിയുന്നു. അവനും ഏകദെ
ശം ൩൩ സംവത്സരം ഇതിൽ ഇരുന്നു പരദെശിക്ക സംഭ
വിപ്പതൊക്കെയും സൂക്ഷ്മമായി കണ്ടു രുചിനൊക്കിയല്ലൊ.
അതുകൊണ്ടു അവൻ തന്റെ പ്രാൎത്ഥനയിൽ യൊഹ. ൧൭.
ലൊകം എന്ന വാക്കു ൧൬ പ്രാവശ്യം പറഞ്ഞു, തനിക്ക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/152&oldid=194159" എന്ന താളിൽനിന്ന് ശേഖരിച്ചത്