താൾ:CiXIV281.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

ജനനം മുതൽ ദൈവപുത്രനിൽ അധികം ഉപകാര
ങ്ങളെ അനുഭവിപ്പിച്ചു വരുന്ന നാം അവനെ വന്ദിച്ചു രക്ഷാക്രി
യയിൽ കാണിച്ച താഴ്മക്കായിട്ടു സ്തുതിച്ചു അവന്റെ വിശുദ്ധ
മനസ്സു പ്രകാരം നടപ്പാൻ നൊക്കെണ്ടതാകുന്നു. വ്യൎത്ഥമാ
നത്തെ കാം ക്ഷിക്ക, വയറു ദൈവമാക്കുക, തന്നിൽ പ്രസാ
ദിക്ക, ലൊകത്തിന്നു അനുരൂപമായി നടക്ക, ഇല്ലാത്തതി
ൽ രസിക്ക ഈ വക വഷളന്മാരായി പൊയ മനുഷ്യൎക്ക ത
ക്കതായി തൊന്നുന്നു. യെശുവിന്റെ ആത്മാവു ഇതു നിമി
ത്തം നമ്മെ ശിക്ഷിച്ചു ഉദ്ധരിച്ചു അവന്റെ മനസ്സു തരെണ
മെ. അനെകർ ലൌകിക സുഖഭൊഗങ്ങളിൽ രസിക്കുന്നു
എങ്കിലും നാം യെശുവിന്റെ അവസ്ഥയെ വിചാരിച്ചു ജ
നന മരണങ്ങളിലും സുഖഭൊഗങ്ങൾ ഒന്നും ഇല്ലാതെ ദാരി
ദ്ര്യം, അദ്ധ്വാനം, നിന്ദ മുതലായതിനെ വളരെ അനുഭവി
ച്ചു നടന്ന അവനെ ഒൎത്തു സന്തൊഷിക്കെണ്ടതാകുന്നു. ദെവപു
ത്രന്മാരായിരിക്കുന്നതു സൎവ്വലൊക മാനത്തെക്കാൾ വലിയത്.
ലൊകത്തിന്നു കൊടുപ്പാൻ കഴിയാത്ത ദെവസമാധാനം,
അധികം വിലയുള്ള സുഖഭൊഗം − ഇഹത്തിൽ തങ്ങളെ താ
ഴ്ത്തി യെശുവിൽ വിശ്വസിക്കുന്നവൎക്ക വരുവാനുള്ള ലൊക
ത്തിൽ മഹത്വവും നിത്യവുമുള്ളദാനങ്ങളെ പരിപൂൎണ്ണമായി
അനുഭവിപ്പാൻ യൊഗ്യന്മാരായി തീരുമല്ലൊ.

൮൦

യൊഹ. ൧൭, ൧൫. നീ അവരെ ലൊകത്തിൽ
നിന്നു എടുത്തു കൊള്ളെണമെന്നല്ല, നീ അവരെദൊ
ഷത്തിൽ നിന്നു രക്ഷിക്കെണമെന്നത്രെ ഞാൻ പ്രാ
ൎത്ഥിക്കുന്നു.

തന്റെ അപൊസ്തലന്മാരെ ലൊകത്തിൽനിന്നു എടു
ത്തു വരുവാനുള്ള കഷ്ടങ്ങളിൽനിന്നു രക്ഷിക്കെണമെന്നു യെ
ശു അപെക്ഷിച്ചു എങ്കിൽ, പിതാവ് അത് ചെയ്യുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/151&oldid=194160" എന്ന താളിൽനിന്ന് ശേഖരിച്ചത്