താൾ:CiXIV281.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

ദരിദ്രയായ കന്യകയിൽനിന്നു അവനെ ജനിപ്പിച്ചയച്ചു. അ
വന്റെ ശിശു കാലത്തിൽ മഹത്വമുള്ള ദെഹരൂപം ശരീ
ര ശക്തി മുതലായതിനെകൊണ്ടു ശൊഭിപ്പാൻ അവന്നു
അധികാരം ഉണ്ടായി എങ്കിലും മറ്റെ മനുഷ്യരെപൊ
ലെ ബലഹീനമുള്ള ശിശുവായി അവൻ ജനിച്ചു. എഴു
നീറ്റു നിന്നു നടപ്പാൻ അവന്നു പ്രാപ്തി ഉണ്ടായില്ല. അവർ
അവനെ പുതെപ്പിച്ചു ഒരു പശു തൊട്ടിയിൽ കിടത്തി. അവൎക്ക
വഴി അമ്പലത്തിൽ വെറെ സ്ഥലം ഇല്ലായ്കകൊണ്ടു മറി
യയും യൊസെഫും ഒരു പശു ആലയിൽ പാൎത്തു. അവിടെ
തന്നെ ദെവപുത്രനായ ലൊക രക്ഷിതാവായ ജനിച്ചു. രൊ
മ കൈസരിന്റെ കല്പന പ്രകാരം പെർവഴി പതിപ്പിപ്പാൻ
യഹൂദ കുഡുംബങ്ങളെല്ലാം താന്താങ്ങളുടെ ജന്മസ്ഥലത്തി
ൽ പൊകെണ്ടി വന്നതിനാൽ ജന സമൂഹം നിമിത്തം അവ
ൎക്ക വെറെ സ്ഥലം കിട്ടിയില്ല. ഒരു ദെവകല്പന അല്ല, ഒ
രു അജ്ഞാനിയുടെ അഹങ്കാരം അവരെ ബേത്‌ലെഹെ
മിലെക്ക് അയച്ചു വാഗ്ദത്ത നിവൃത്തിക്കായി രൊമകൈസ
ർ താൻ അറിയാതെ സഹായിക്കെണ്ടിവന്നു. ദെവദൂതനും
മുമ്പെ മറിയയൊടു പശുതൊട്ടിയെകൊണ്ടു ഒരുവാക്കും
പറഞ്ഞില്ല, ജനങ്ങളുടെ തിരക്കു നിമിത്തവും അവർ ദരിദ്ര
ർ ആകകൊണ്ടും മറിയയും യൊസെഫും പശു ആലയിൽ
പൊയി പാൎക്കെണ്ടിവന്നു. ഇങ്ങിനെ ഈ വിശെഷം എല്ലാം
എത്രയും താഴ്മയായി നടന്നു. ദൈവം അതെല്ലാം അങ്ങിനെ
തന്നെ നിശ്ചയിച്ചു; ഈ താഴ്മയിൽ അവൻ പ്രസാദിച്ചു. അ
ന്നു രാത്രിയിൽ തെജസ്സൊടു കൂട പ്രത്യക്ഷനായി വന്ന ദൈ
വദൂതൻ ലൊകരക്ഷിതാവായ യെശുവിനെ കണ്ടെത്തെണ്ട
തിന്നു ഇടയന്മാൎക്ക പശുതൊട്ടി തന്നെ അടയാളമാക്കി നിങ്ങ
ൾ കുഞ്ഞനെ ജീൎണ്ണ വസ്ത്രം കൊണ്ടു പുതഞ്ഞു പശു തൊട്ടിയി
ൽ കിടക്കുന്നതു കാണും എന്നു പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/150&oldid=194161" എന്ന താളിൽനിന്ന് ശേഖരിച്ചത്