താൾ:CiXIV281.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

ഞാൻ പ്രാൎത്ഥിക്കുന്നതു. ഞാൻ ലൊകത്തിൽ ഉള്ളവനല്ല
എന്ന പൊലെ അവർ ലൊകത്തിൽ ഉള്ളവരല്ല, അവരെ
നിന്റെ സത്യം കൊണ്ടു ശുദ്ധീകരിക്കെണമെ. നിന്റെ വച
നം സത്യം ആകുന്നു. യൊഹ . ൧൭, ൧൧. ൧൫. ൧൭. എ
ന്നു അപെക്ഷിച്ചതു. അവൻ ലൊകത്തിൽ ഇരിക്കുന്ന
തനിക്കുള്ളവരെ സ്നെഹിക്കുന്നു സത്യം. അവരെ താങ്ങി ശി
ക്ഷിച്ചു വളൎത്തുകയും ശുദ്ധീകരിക്കയും സകലത്തിൽ നിന്നു
അവൎക്ക നിത്യമായ ഉപകാരങ്ങൾ വരുവാൻ നൊക്കുകയും
ചെയ്യുന്നു. അവന്റെ സ്നെഹം ശിഷ്യന്മാർ കാണിക്കുന്നതി
ൽ അധികം ആയില്ലെങ്കിൽ ഒരുവനും രക്ഷയെ പ്രാപി
പ്പാൻ കഴിവില്ലയായിരിക്കും. എങ്കിലും പൌൽ സ്നെഹ
ത്തെകൊണ്ടു ൧കൊറി . ൧൩.ൽ എഴുതിയത്, യെശുവിൽ
എത്രയും പൂൎണ്ണമായി നിവൃത്തിവന്നു. ഇത്ര സ്നെഹിക്കുന്ന ര
ക്ഷിതാവിന്നു സംശയം കൂടാതെ തന്നെ ഭരമെല്പിച്ചു മനു
ഷ്യസ്നെഹം കൊണ്ടു യെശുവിന്റെ സ്നെഹം അളക്കാതെയും
നഷ്ടം തിരിഞ്ഞ യഹൂദാവിന്റെ അവസാനം ഒൎത്തു യെശു
വിന്റെ സ്നെഹത്തിൽ ആശ്രയിച്ചു പാപം ചെയ്യാതെയും ഇ
രിക്കുന്നതു യൊഗ്യം. വിശ്വസ്തന്മാരായി അവനെ സ്നെഹിക്കു
ന്നവൎക്ക വരുവാനുള്ള ലൊകത്തിൽ അവന്റെ അത്ഭുത സ്നെ
ഹം പൂൎണ്ണമായി അനുഭവിപ്പാൻ സംഗതി ഉണ്ടാകും, പുതി
യ യരുശലെമിൽ അവൻ പിതാവിന്റെ സിംഹാസനത്തിന്മെ
ൽ ഇരുന്നു അവരൊടു കൂട വസിക്കും ഹല്ലെലൂയാ.

൭൯

ലൂക്ക . ൨,൭. അവൎക്ക വഴി അമ്പലത്തിൽ സ്ഥലം
ഇല്ലായ്ക കൊണ്ടു അവനെ പശുതൊട്ടിയിൽ കിടത്തി.

ദൈവം തന്റെ പുത്രനെ വളരെ താഴ്മയൊടുകൂട ഈ
ലൊകത്തിൽ പ്രവെശിപ്പിച്ചു. തെജസ്സൊടു കൂട അവനെ
ഈ ലൊകത്തിലെക്ക് അയപ്പാൻ വക ഉണ്ടായി എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/149&oldid=194162" എന്ന താളിൽനിന്ന് ശേഖരിച്ചത്