താൾ:CiXIV281.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

അവൻ അത് നിറെക്കും , അവന്റെ വാഗ്ദത്തം പഴുതായി
പൊകുന്നില്ലല്ലൊ.

൭൮

യൊഹ. ൧൩, ൧. യെശു ലൊകത്തിൽ തനിക്കുള്ള
വരെ സ്നെഹിച്ചതു പൊലെ അവരെ അവസാന
ത്തൊളം സ്നെഹിച്ചു.

യെശു അവസാനത്തൊളം സ്നെഹിച്ച സ്വന്തക്കാരിൽ
യൊഹനാനും ഒരുത്തനായിരുന്നു അവൻ ലൊകത്തിൽനി
ന്നു തെരിഞ്ഞെടുത്ത അപൊസ്തലന്മാർ തനെ ശിഷ്യന്മാ
രും ആടുകളും ആയിരുന്നു; ഒടുവിൽ അവൻ അവരെ സ്നെ
ഹിതന്മാരെന്നു വിളിക്കയും ചെയ്തു. ഇതെല്ലാം ഒൎത്തിട്ടു യൊ
ഹനാൻ താഴ്മ സന്തൊഷങ്ങളൊടു കൂട മെലുള്ള വാക്കുക
ളെ എഴുതി, ആദി മുതൽ യെശു തന്റെശിഷ്യന്മാരെ
സ്നെഹിച്ചു ദിവസെന കാണിച്ച കുറവുകളെ സഹിച്ചു.അവ
ന്റെ വാക്കുകളിൽ പലതും അവൎക്ക ബൊധിച്ചില്ലെങ്കി
ലും അവന്റെ സ്നെഹം കുറഞ്ഞു പൊയില്ല. അവൻ അവ
രുടെ കാലുകളെ കഴുകി അവരെ പാപത്തിന്റെ അശുദ്ധി
യിൽനിന്നു വെടിപ്പാക്കിയത്കൊണ്ടു സ്നെഹത്തിന്നു ഒരു നല്ല
ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. ഈ ദുഷ്ടഭൂമിയിൽ ഇരി
ക്കുന്ന വിശ്വാസികൾ്ക്ക രക്ഷിതാവായ യെശുവിന്റെ സ്നെ
ഹത്തെകൊണ്ടു വളരെ ആവശ്യം ഉണ്ടു നിശ്ചയം. അതു
കൊണ്ടു യെശു പിതാവിനൊടു ഞാൻ ഇനി ലൊകത്തിൽ
ഇരിക്കയില്ല, എന്റെ ഒട്ടം വെഗം തീൎന്നു പൊകും എങ്കിലും
അവർ ലൊകത്തിൽ ഇരിക്കുന്നു. വിശുദ്ധപിതാവെ, നീ
എനിക്ക് തന്നിട്ടുള്ളവരെ നാം ഇരിക്കുന്നതുപൊലെ ഒന്നായി
രിക്കെണ്ടതിന്നു നിന്റെ നാമത്തിൽ കാത്തുകൊള്ളെണമെ. നീ
അവരെ ലൊകത്തിൽനിന്നു എടുത്തുകൊണ്ടു പൊകെണമെ
ന്നല്ല, അവരെ ദൊഷത്തിൽനിന്നു രക്ഷിക്കെണമെന്നത്രെ


19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/148&oldid=194164" എന്ന താളിൽനിന്ന് ശേഖരിച്ചത്