താൾ:CiXIV281.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

റെക്കും എന്നു വളര സ്നെഹത്തൊടു കൂട നമ്മെ ഉത്സാഹി
പ്പിച്ചു കല്പിക്കുന്നതു. ആത്മാവിന്റെ വായി അതിന്റെ ആ
ഗ്രഹം തന്നെ അതു തുറക്കുന്നതു, വളരെ പ്രാഗത്ഭ്യം കാണി
ക്കുന്നതാകുന്നു. ദൈവം അളവറ്റ ധനവാനും അത്യന്തം ഗു
ണവാനും ആകകൊണ്ടും അവന്റെ പുത്രനായ യെശുവി
ന്റെ പുണ്യവും അപെക്ഷയും ഗ്രഹിച്ചുകൂടാതവണ്ണം എ
ല്ലാം സാധിപ്പിക്കകൊണ്ടും ധൈൎയ്യത്തൊടുകൂട അടുത്തു
ചെന്നു അവനൊടു വളരെ അപെക്ഷിപ്പാൻ നമുക്ക് ആ
ജ്ഞയും അനുജ്ഞയും ഉണ്ടു.

ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ നിത്യദാനങ്ങ
ൾ്ക്കായിട്ടും തീരാത്ത സുഖത്തിന്നായിട്ടും ഒരു ആഗ്രഹം നട്ടിരി
ക്കുന്നു അതുകൊണ്ടു നാം ഐഹിക ജീവനൊടു സംബന്ധി
ച്ച ദാനങ്ങൾ്ക്കായി മാത്രമല്ല, നിത്യ ജീവന്നായും കുറഞ്ഞു
പൊകാത്തതും നിഷ്കളങ്കവും വാടാത്തതുമായ അവകാശ
ത്തിന്നായും അവനൊടു അപെക്ഷിക്ക, നിത്യജീവനിൽന
മ്മുടെ സകല ആഗ്രഹങ്ങൾ്ക്ക തീരാത്ത തൃപ്തിവരുവാൻ ധൈ
ൎയ്യം പൂണ്ടു യാചിക്ക. ദൈവം മനുഷ്യനെ തന്റെ സംസ
ൎഗ്ഗത്തിന്നായി സൃഷ്ടിച്ചു അവനിൽ വസിപ്പാനും സന്തൊഷ
പ്രകാശം, ജീവൻ മുതലായ നന്മകളെ പരിപൂൎണ്ണമായിതരു
വാനും അവന്റെ ഹൃദയത്തിന്റെ ആശ്വാസവും പങ്കുമായി
രിപ്പാനും മനസ്സാകകൊണ്ടു അവൻ നമ്മിലും വന്നുവാസംചെ
യ്തു തന്റെ ആത്മാവിനെ തന്നു നമുക്കും പലിശയും പ്രതി
ഫലവുമായി തീരെണ്ടതിന്നു അവനൊടു ചൊദിക്ക. നമുക്കു
പല പാപങ്ങളും സങ്കടങ്ങളും ഒരൊരുത്തൻ താൻ ത
ന്റെ സ്ഥാനത്തിൽ യൊഗ്യമായി നടക്കെണ്ടതിന്നു പല
ആവശ്യങ്ങളും ഉണ്ടാകകൊണ്ടു പാപമൊചനത്തിന്നായി
ട്ടും നിത്യരക്ഷെക്ക വെണ്ടുന്ന മാനങ്ങൾ്ക്കായിട്ടും അവനൊ
ടു പ്രാൎത്ഥിക്ക, അതെ നാം ധൈൎയ്യത്തൊടെ വായിതുറക്ക,


19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/147&oldid=194165" എന്ന താളിൽനിന്ന് ശേഖരിച്ചത്