താൾ:CiXIV281.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

ന്മെൽ ഇവനെ കെട്ടുകൊൾ്വിൻ എന്നും പിതാവു സ്വൎഗ്ഗത്തി
ൽ നിന്നു വിളിച്ചു പറഞ്ഞതു. ഈ സത്യത്തെ നാമും വിശ്വ
സിച്ചു ദൈവത്തിന്റെ സാക്ഷ്യത്തെ കൈക്കൊള്ളുകയും വെ
ണം. ദെവപുത്രനിൽ വിശ്വസിച്ചു അവനെ കുറിച്ചുള്ള ദിവ്യ
സാക്ഷിയുടെ ശക്തിയും സത്യവും ഹൃദയത്തിൽ ബൊധിച്ച
നുഭവിച്ചാൽ ദെവപുത്രനിൽ നമുക്കും നിത്യജീവൻ ഉണ്ടു
സത്യം.

൭൭

സങ്കീ. ൮൧, ൧൧. നിന്റെ വായെ വിസ്താരത്തി
ൽ തുറക്ക, ഞാൻ അതിനെ നിറെക്കും.

ഇസ്രയെലരുടെ രാജാവായ യൊവാശ് ദീനമായി കി
ടക്കുന്ന എലീശ പ്രവാചകനെ കണ്ടു, സുറിയർ തന്റെ രാ
ജ്യത്തിന്നു വരുത്തിയ താഴ്ച നിമിത്തം സങ്കടപ്പെട്ടു കര
യുമ്പൊൾ പ്രവാചകൻ അവനൊടു ഒരു അസ്ത്രത്തെ
കിഴക്കൊട്ടു എയ്യുവാൻ കല്പിച്ചു. രാജാവു അനുസരിച്ചു
എയ്യുമ്പൊൾ എലിശ ഇത് യഹൊവ ഇസ്രയെലൎക്ക സു
റിയയിൽനിന്നു നല്കുവാനിരിക്കുന്ന രക്ഷയുടെ അസ്ത്രം എ
ന്നു പറഞ്ഞിട്ടു, രാജാവൊടു ശെഷമുള്ള അസ്ത്രങ്ങളെ
കൊണ്ടു നിലത്ത് അടിപ്പാൻ കല്പിച്ചു. രാജാവു മൂന്നുവ
ട്ടം അടിച്ചാറെ കൊപിച്ചു, അഞ്ചു, ആറുവട്ടം അടിച്ചു
എങ്കിൽ സുറിയരെ അശെഷം മുടിക്കുമായിരുന്നു എ
ന്നാൽ ഇപ്പൊൾ അവരെ മൂന്നു വട്ടം മാത്രം ജയിക്കും എ
ന്നു പ്രവചിച്ചു പറകയും ചെയ്തു. ൨ രാജാ. ൧൩, ൧൪.
൧൯. ഇങ്ങിനെ മനുഷ്യർ പലപ്പൊഴും ദൈവത്തൊ
ടു വളരെ അപെക്ഷിപ്പാൻ ധൈൎയ്യവും വിശ്വാസവും
പൊരാത്തവർ ആകുന്നു എന്നു ഈ കഥ സൂചിപ്പിക്കുന്ന
തു. അത്‌കൊണ്ടുദൈവം ഒരൊ സത്യ ഇസ്രയെല്യനൊ
ടു, നിന്റെ വായി തുറക്ക. എന്നാൽ ഞാൻ അതിനെ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/146&oldid=194167" എന്ന താളിൽനിന്ന് ശേഖരിച്ചത്