താൾ:CiXIV281.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

ഹം അവന്റെ കണ്ണിൽ പ്രകാശിച്ചു ദൈവം സ്നെ
ഹം തന്നെ ആകുന്നു എന്നു ഭയം കൂടാതെ അവനെ സ്നെഹിപ്പാ
നും അവന്നു സദൃശന്മാരായി സ്നെഹത്തിൽ നടപ്പാനും അവ
ന്റെ പുത്രനിലെ വിശ്വാസത്താൽ ദെവ പുത്രന്മാരാകുവാ
നും ലൊകത്തൊടു വെൎവ്വിട്ടു കരുണയിൽ വളരുവാനും അ
വകാശവും അധികാരവും ഉണ്ടു എന്നു ബൊധിച്ചു. യെശു
ദെവപുത്രൻ തന്നെ എന്നു അറിഞ്ഞിട്ടു പിതാവിനൊടുകൂ
ട ഇരുന്നു നമുക്കു പ്രത്യക്ഷമായ ജീവൻ എന്നു പറഞ്ഞും,
ദൈവം നമുക്ക തന്ന നിത്യജീവൻ അവന്റെ പുത്രനിൽ
ആകുന്നു. പുത്രൻ ഉള്ളവന്നു ജീവൻ ഉണ്ടു ദെവ പുത്രൻഇ
ല്ലാത്തവന്നു ജീവൻ ഇല്ല എന്നും ദെവപുത്രനായ യെശു
ക്രിസ്തന്റെ രക്തം നമ്മെ സകല പാപങ്ങളിൽനിന്നു ശുദ്ധീ
കരിക്കുന്നു എന്നും സാക്ഷീകരിച്ചും ഇരിക്കുന്നു. യെശു നമ്മുടെ
മദ്ധ്യസ്ഥനും പാപങ്ങൾ്ക്ക പ്രായശ്ചിത്തവും ആകകൊണ്ടു
അവനിൽ വിശ്വസിക്കുന്നവൎക്ക പാപമൊചനം ഉണ്ടു. വി
ശ്വാസത്തിൽ അവന്റെ കല്പനകളെപ്രമാണിക്കുന്നവൎക്കത
ങ്ങളുടെ ഹൃദയങ്ങൾ കുറ്റം വിധിക്കുന്നില്ല, ധൈൎയ്യത്തൊടെ
പ്രാൎത്ഥിപ്പാനും ന്യായവിധിനാളിന്നു സന്തൊഷിപ്പാനും അ
വൎക്ക പ്രാപ്തിയും ഉണ്ടു. യെശു ദെവപുത്രനാകുന്നു എന്നു
ള്ള സത്യത്തിൽനിന്നു യൊഹനാൻ ഈ ഉപദെശങ്ങൾ എ
ല്ലാം പുറപ്പെടീക്കുന്നു.

ഈ സത്യം സകല സുവിശെഷത്തിന്റെ മൂലമാക
കൊണ്ടു അതിന്നു സ്ഥിരമായ അടിസ്ഥാനം വെണം ദൈ
വം തന്റെ പുത്രനെ കുറിച്ചു ചൊല്ലിയ സാക്ഷി തന്നെ അ
തിന്റെ അടിസ്ഥാനം ആകുന്നു. ദൈവം സാക്ഷികൊടു
ത്തതു, യെശു യൊഹനാന്റെ സ്നാനം ഏല്ക്കുമ്പൊൾ തന്നെ.
അന്നു അല്ലൊ ഇവൻ എന്റെ പ്രിയപുത്രനാകുന്നു ഇവനി
ൽ എനിക്ക നല്ല ഇഷ്ടം ഉണ്ടെന്നും വിശുദ്ധ പൎവ്വതത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/145&oldid=194168" എന്ന താളിൽനിന്ന് ശേഖരിച്ചത്