താൾ:CiXIV281.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

തിൽനിന്നു വരുന്ന നിത്യവും തികഞ്ഞതുമായ അനുഭ
വവും കൊണ്ടും പൌൽ ഇത് പറഞ്ഞതു. ആത്മികമായജീ
വൻ ക്രിയകളാൽ പ്രസിദ്ധമായി വരുന്നു എങ്കിലും ലൊ
കൎക്ക മറഞ്ഞിരിക്കുന്നു. അതിനെ അനുഭവങ്ങളെ തൊട്ടു
ഒരൊന്നു കെട്ടാലും അവൎക്ക എല്ലാം ഭൊഷത്വമായി
തൊന്നുന്നു. യെശുവിനെ സ്നെഹിച്ചു അവന്റെ കരുണ
യെ അനുഭവിക്കുന്നവരുടെ ഹൃദയങ്ങളിൽ നടക്കുന്നതുഇ
ന്നതെന്നു ലൊക ജ്ഞാനികൾ്ക്ക അഗ്രാഹ്യമായിരിക്കുന്നു
അത് ബൊധിക്കെണ്ടതിന്നു പഞ്ചെന്ദ്രിയങ്ങൾ പൊരാ,
അനുഭവത്താൽ മാത്രം അതിന്റെ അറിവു വരുന്നു. എ
ൻ ദൈവമെ, വരുവാനുള്ള അനുഭവങ്ങളുടെ അച്ചാരം
എനിക്ക് ഈ ദിവസത്തിലും പുതുതായി നല്കെണമെ.

൭൬

൧ യൊഹ. ൫,൯. അവൻ തന്റെ പുത്രനെ കുറി
ച്ചു ചൊല്ലിയതു, ദെവസാക്ഷ്യം ആകുന്നുവല്ലൊ.

യൊഹന്നാൻ യെശുവിനെ മനുഷ്യരൂപത്തിൽ ക
ണ്ടു അവൻ തന്നെ ദൈവപുത്രൻ ആകുന്നു എന്നു ഒൎക്കും
തൊറും സന്തൊഷം നിറഞ്ഞവനായിരുന്നു. ഈ സത്യം എ
ത്രയും ഘനവും വിശെഷമുള്ളതും ആകുന്നു എന്നറിഞ്ഞു.
യെശു ദെവ പുത്രൻ ആകുന്നു എന്നു അനുസരിച്ചു പറ
യുന്നവനെല്ലാം ദൈവത്തിലും ദൈവം അവനിലും വസിക്കു
ന്നു എന്നും ൧ യൊഹ. ൪, ൧൫. യെശുദെവപുത്രനാകു
ന്നു എന്നു വിശ്വസിക്കുന്നവനല്ലാതെ ലൊകത്തെ ജയിക്കു
ന്നവനാർ എന്നും ൧ യൊഹ. ൫, ൫. എഴുതുകയും ചെ
യ്തു. ലൊകരക്ഷിതാവും പിതാവിന്റെ സന്നിധിയിൽ
നമ്മുടെ നടു ആളും പാപങ്ങൾ്ക്ക പ്രായശ്ചിത്തവുമായിരി
ക്കെണ്ടതിന്നു ദൈവം തന്റെ പുത്രനെ അയച്ച പ്രകാ
രം യൊഹന്നാൻ ഒൎക്കുമ്പൊൾ ദൈവത്തിന്റെ തികഞ്ഞ സ്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/144&oldid=194170" എന്ന താളിൽനിന്ന് ശേഖരിച്ചത്