താൾ:CiXIV281.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

ക്കിയിരിക്കുന്നു എങ്കിലും ഒരു കണ്ണു അതിനെ കണ്ടിട്ടുമി
ല്ല, ചെവി കെട്ടിട്ടുമില്ല അത് ഒരു മനുഷ്യന്റെ ഹൃദയത്തി
ൽ വെളിവായി വന്നതുമില്ല. എന്നാൽ ദൈവം അത് നമുക്ക്
തന്റെ ആത്മാവിനാൽ വെളിപ്പെടുത്തി എന്നു പൌൽ പ
റയുന്നു. ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക ഒരുക്കിയിരിക്കു
ന്നതു മറഞ്ഞു കിടക്കുന്നു എങ്കിലും അവൻ അതിനെ വെ
ളിവാക്കിയ പ്രകാരം മെൽ എഴുതിയത് സാക്ഷി. വിദ്വാ
ന്മാരിൽ നിന്നും ജ്ഞാനികളിൽനിന്നും അവൻ അത് മറച്ചു
ശിശുക്കൾ്ക്ക വെളിപ്പെടുത്തി എന്നു യെശുവും പറഞ്ഞു. മത്ഥ.
൧൧, ൨൫. പൌലിന്റെ കാലത്തിൽ അത് അനെകയഹൂ
ദന്മാൎക്കും യവനന്മാൎക്കും ശാസ്ത്രികൾ്ക്കും മഹാലൊകൎക്കും മ
റു പൊരുളായി എങ്കിലും അപൊസ്തലൎക്ക ആത്മാവിനാൽ
വെളിവായി വന്നു. ൧കൊറി.൧ ,൨൦. ൨൮. ഈ നാളൊളം
അത് പ്രാകൃതന്മാൎക്ക ഒരു രഹസ്യം; അതിനെ കൊണ്ടു കെ
ൾ്ക്കുന്നത് എല്ലാം അവൎക്ക ഭൊഷത്വം എന്നു തൊന്നുന്നു.
ആത്മികന്മാൎക്കൊ, അത് ദെവശക്തിയും ജ്ഞാനവും ആകു
ന്നു. ൧കൊറി. ൨, ൧൪. വിളിക്കപ്പെട്ടവൎക്ക ദൈവത്താ
ൽ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായ
ക്രിസ്തനെ കൊണ്ടു പൌൽ ഇതെല്ലാം പറഞ്ഞതു. പിതാവി
ന്റെ അടുക്കൽ പൊവാൻ യെശു തന്നെ വഴി എന്ന്ഒ
രു മനുഷ്യന്റെ കണ്ണും കണ്ടിട്ടില്ല, യെശുവിൽ മനുഷ്യ
ൎക്ക ഒരുക്കിയിരിക്കുന്ന കരുണയെ ഒരു ചെവിയും കെട്ടി
ട്ടില്ല, പ്രാകൃതനായ മനുഷ്യന്റെ ഹൃദയത്തിൽ അതി
നെകൊണ്ടു ശരിയായി ഒരു വിചാരവും ഉദിച്ചതുമില്ല. ആ
കിലും യെശു ക്രൂശിലെ മരണത്താൽ തന്നെ ബലിയാക്കി
അൎപ്പിച്ചു ലൊക രക്ഷയെ ഉളവാക്കിയതിനെകൊണ്ടുമാത്ര
മല്ല, വിശ്വാസികൾ തങ്ങളുടെ ഹൃദയങ്ങളിൽ അനുഭവി
ച്ചു വരുന്ന അതിന്റെ ശക്തിയും വ്യാപാരവും കൊണ്ടും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/143&oldid=194171" എന്ന താളിൽനിന്ന് ശേഖരിച്ചത്