താൾ:CiXIV281.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

ജ്ഞാന, സ്നെഹങ്ങളെ കണ്ടറിഞ്ഞു സ്തുതിക്കെണ്ടതിന്നു
ഹൃദയം തുറന്നു എന്നെ പഠിപ്പിക്കെണമെ. എന്നിലും
എനിക്കുള്ളവരിലും നടക്കുന്ന ശുദ്ധീകരണവെലയെയും
കാട്ടി തന്നു അത് ഞങ്ങളുടെ രക്ഷെക്കായി അത്യാവശ്യം
തന്നെ എന്നു ഗ്രഹിപ്പിച്ചു അതിന്നായി നിന്നെ പുകഴ്ത്തെ
ണ്ടതിന്നു വായി തുറക്കെണമെ. ആശയിൽ സന്തൊഷിച്ചു
അനൎത്ഥങ്ങളിൽ ക്ഷമയൊടെ കാത്തിരിക്കെണ്ടതിന്നും
യെശു ക്രിസ്തന്റെ നാളിന്നായി നൊക്കി പാൎത്തിരിപ്പാനും
കണ്ണുകളെതുറന്നു സത്യ പ്രതീക്ഷയിൽ എന്നെ സ
ന്തൊഷിപ്പിക്കെണമെ. എന്റെ ദുഃഖത്തെ സന്തൊഷ
മാക്കി അവിശ്വാസത്തിൽ നിന്റെ ഇഷ്ടത്തിന്നു വിരൊ
ധമായി നില്ക്കാതെയിരിക്കെണ്ടതിന്നു എന്നെ കാത്തുകൊള്ളെ
ണമെ. നീ എന്നെ സകല സങ്കടങ്ങളിൽ നിന്നു ഉദ്ധരി
ച്ചു സകലവും പുതുതാക്കിയതിന്റെ ശെഷം ഞാൻ വരു
വാനുള്ള ലൊകത്തിൽ പൂൎണ്ണ സന്തൊഷത്തൊടു കൂട
നിന്റെക്രിയകളെ ഓൎത്തു നിത്യ സ്തുതികളെ പാടെണ്ട
തിന്നു കരുണയാലെ സംഗതി വരുത്തെണമെ.

൭൫

൧ കൊറി. ൨,൯. ദൈവം തന്നെ സ്നെഹിക്കുന്നവ
ൎക്ക ഒരുക്കിയവ കൺ കാണാത്തതും ചെവികെൾ്ക്കാത്ത
തും മനുഷ്യ ഹൃദയത്തിൽ ഏറാത്തതും ആയവയത്രെ.

യശായ പ്രവാചകൻ ദെവജനത്തിന്നു ഉണ്ടാകുവാനി
രിക്കുന്ന കരുണയെകൊണ്ടു പ്രവചിച്ചത്. യശാ. ൬൪,൪.
പൗൽ ഇവിടെ യെശുവിൽ നിവൃത്തി വന്ന പ്രകാരം പറ
യുന്നു. അവനിൽ അല്ലൊ ദെവ കരുണ പരിപൂൎണ്ണമായി
വെളിപ്പെട്ടു വിശ്വാസികൾ്ക്ക അനുഭവമായി വരുന്നു; അതി
ന്റെ തികവു വരുവാനുള്ള ലൊകത്തിൽ മാത്രം ഉണ്ടാ
കും. ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക അതിനെ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/142&oldid=194173" എന്ന താളിൽനിന്ന് ശേഖരിച്ചത്