താൾ:CiXIV281.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

യനുഷ്യന്നു പുതിയനിയമ കാലം കഷ്ടകാലം നിശ്ചയം. അ
കത്തുള്ളവനൊ ഇഷ്ടകാലവും രക്ഷാനാളും അത്രെ. അ
വിശ്വാസികളിൽ ശിക്ഷകൾ ഒരൊന്നു വരികകൊണ്ടും നീ
തിമാന്മാരും ഒരൊ പരീക്ഷകളെ അനുഭവിക്കെണ്ടിവരിക
കൊണ്ടും അതു കഷ്ട കാലം തന്നെ എങ്കിലും ദൈവം വിശ്വാ
സികളെ ഒരൊ സങ്കടങ്ങളിൽനിന്നു രക്ഷിക്ക കൊണ്ടും
പരീക്ഷകളിൽ ജയിച്ചു നില്പാൻ ശക്തിയെ അവൎക്ക ന
ല്കുകകൊണ്ടും അത് ഇഷ്ടകാലവും രക്ഷാനാളും ആകു
ന്നു. സങ്കടം കൂടാതെ രക്ഷയുമില്ല, രണ്ടും തമ്മിൽ നല്ലവ
ണ്ണം ചെരുന്നു. ഈ സമയത്തെ നാം എങ്ങിനെ ചെലവാ
ക്കെണം, പ്രത്യെകം പ്രാൎത്ഥനയിൽ തന്നെ; യെശുവും അ
ങ്ങിനെ ചെയ്തുവല്ലൊ, അവനാൽ സ്വൎഗ്ഗം തുറന്നു ദൈവത്തി
ന്റെ അടുക്കൽ പൊകെണ്ടതിന്നു വഴി ഉണ്ടാക കൊണ്ടു ദൈ
വത്തിന്നു നിത്യം സ്തൊത്രം ഉണ്ടാവൂതാക.

൯൧

൧ കൊറി. ൧൫, ൫൫.൫൬. ഹെ മരണമെ, നിൻ
വിഷമുള്ളു എവിടെ, പാതാളമെ നിൻ ജയം എവി
ടെ, മരണത്തിൻ മുള്ളു പാപം തന്നെ, പാപത്തിൻ ശ
ക്തിയൊ ധൎമ്മം അത്രെ.

പ്രവൃത്തി, വിചാരം, അറിവു, ജ്ഞാനം ഇത്യാദി ഇല്ലാ
ത്ത സ്ഥലം പാതാളം തന്നെ. പ്രസം.൯, ൧൦. അതു
കാണാത്ത ലൊകത്തിൽ ഇരിക്കുന്നു. പാതാളചാരങ്ങൾ
ക്രിസ്തസഭെക്ക് പ്രതികൂലമായിരിക്കുന്നു. മത്ത.൧൬, ൧൮.
സ്വൎഗ്ഗം മീതെയും പാതാളം താഴെയും ഇരിക്കുന്നു മത്ത.
൧൧, ൨൩ പഴയനിയമത്തിലെ നീതിമാന്മാർ സങ്കടങ്ങ
ളിൽ അകപ്പെട്ടു പിന്നെയും സന്തൊഷിപ്പാൻ സംഗതി വ
രുന്തൊറും അവർ പാതാളത്തിൽ കിഴിഞ്ഞു അതിൽനിന്നു
എന്നെയും കയറി വന്ന പ്രകാരം പറഞ്ഞു. ൧ശമു. ൨, ൬


22

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/172&oldid=194133" എന്ന താളിൽനിന്ന് ശേഖരിച്ചത്