താൾ:CiXIV281.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

സങ്കീ. ൧൮, ൬. ൩൦, ൪.൮൬, ൧൩. ൧൧൬, ൩. മരണത്തി
ന്റെ ശെഷം യെശുവിൻ ആത്മാവും പാതാളത്തിൽ ഇ
റങ്ങി പൊയി. അത് വളരെ വിസ്താരമുള്ള സ്ഥലം ആകുന്നു.
അതി ഭയങ്കരമുള്ള അംശത്തിന്നു കീഴെ പാതാളം എന്ന
പെർ. ൫മൊ. ൩൨, ൨൨. ധനവാന്റെ ആത്മാവു പാതാളത്തി
ൽ അഗ്നിജ്വാലയുടെ ബാധ അനുഭവിക്കെണ്ടിവന്നു. ലൂ.
൧൬, ൨൩. ൨൪. അതിന്നു കുഴി. യശ. ൪൧, ൧൫. എന്നും കാ
രാഗൃഹം എന്നും ൧ പെ.൩,൧൯.പെരുകൾ ഉണ്ടു. പാതാ
ളം സകലവും തൃപ്തിവരാതവണ്ണം വിഴുങ്ങി കളഞ്ഞു. സുഭ.
൩൦, ൧൬. തടവുകാരുടെ ആത്മാക്കൾ്ക്ക പിന്നെയും ശരീര
ങ്ങളിലെക്ക് മടങ്ങിപൊവാൻ സമ്മതിക്കാതെ ഇരിക്കുന്നു.
യൊബ്. ൭, ൯. അത് അതിന്റെ ജയം ആകുന്നു. അവസാ
നനാളിൽ പാതാളം മരിച്ചവരെ പുരപ്പെടീക്കെണ്ടി വന്നിട്ടു
അഗ്നി തടാകത്തിലെക്ക് തള്ളപ്പെടും ജീവപുസ്തകത്തിൽ പെ
രുകൾ എഴുതി കാണാത്ത തടവുകാരും അഗ്നിചൂളയിൽ വീ
ഴും. വെളി. ൨൦, ൧൪. ൧൫. അതു തന്നെ നരകം.

പാതാളത്തിൽ വീണാൽ മരണത്തിന്റെ മുള്ളുകൊ
ണ്ടു മുറിവെല്ക്കും. നീതിമാന്മാരുടെ ആത്മാക്കൾ പാതാളത്തി
ൽ വീഴുന്നില്ല, എങ്കിലും ശരീരങ്ങൾ്ക്ക അങ്ങിനെ തന്നെ മുറിവു കൊ
ണ്ടു. ആ മുള്ളു പാപം തന്നെ, പാപത്തിന്റെ ശക്തി ധൎമ്മം അ
ത്രെ. ധൎമ്മം കൂടാതെ പാപം കണക്കിടപ്പെടുന്നില്ല എന്നു പൌ
ൽ പറയുന്നു. രൊമ.൫, ൧൩. ജീവന്നു മരണവും സ്വ
ൎഗ്ഗത്തിന്നു പാതാളവും പ്രതികൂലമായിരിക്കുന്നു. നീതിമാന്മാ
രുടെ ഉയിൎപ്പിങ്കൽ മരണം ജയത്തിൽ വിഴുങ്ങപ്പെട്ടു ഈ
വാക്കിന്നു നിവൃത്തി ഉണ്ടാകും എന്നു പൌൽ പറഞ്ഞു അന്നു
തന്നെ നീതിമാന്മാരുടെ ശരീരങ്ങൾക്കും ഒരു ബലഹീനത ഇല്ലാ
ത്ത ജീവൻ അവകാശമായി വരും. മരണമെ, നിൻ വിഷമുള്ളു
എവിടെ, നീതിമാന്മാൎക്കും മരണഹെതുവായ പാപം എവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/173&oldid=194131" എന്ന താളിൽനിന്ന് ശേഖരിച്ചത്