താൾ:CiXIV281.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

അതുമുഴുവനും മാച്ചു കളഞ്ഞു നീങ്ങി പൊയി. പാതാളമെ നി
ന്റെ ജയം എവിടെ, നീതിമാന്മാർ മരണത്തിൽ നിന്നു നിത്യ
ജീവനിലെക്ക് കടന്നിരിക്കകൊണ്ടു പാതാളത്തിന്നു ജയം ഉണ്ടാ
യില്ല. നമ്മുടെ കൎത്താവായ യെശു ക്രിസ്തനെകൊണ്ടു നമുക്ക ജയം
നല്കുന്ന ദൈവത്തിന്നു സ്തൊത്രം എന്നു പൌൽ ചെൎത്തു പറയുന്നു. നാം
നീതിന്മാരായിതീൎന്നു എങ്കിലെ ഈ ജയഘൊഷത്തിൽ ചെ
ൎന്നു പാടെണ്ടതിന്നു ന്യായം ഉണ്ടു. അതു കൊണ്ടു നാം ഈ ദിവസ
ത്തിലും യെശുവിന്റെ നീതിക്കായി ഒടുക. അവന്റെ ശരീരത്തി
ലെ സത്യ അവയവങ്ങളായി തീരെണ്ടതിന്നു വിശ്വാസസ്നെ
ഹാദികളിൽ ഉറച്ചുനിന്നു കൎത്താവിനെ മുഴു മനസ്സു കൊണ്ടു
സെവിച്ചു പൊരുക.

൯൨

ഗലാ.൨.൨൨. എന്നെ സ്നെഹിച്ചു എനിക്കു വെണ്ടി
തന്നെത്താൻ ഏല്പിച്ചു തന്ന ദെവപുത്രങ്കലെ വിശ്വാ
സത്തിൽ ഞാൻ ജീവിക്കുന്നു.

ഞാൻ ദൈവത്തിന്നായി ജീവിക്കുന്നു എന്നു പറഞ്ഞ ഉട
നെ ഞാൻ ദെവപുത്രങ്കലെ വിശ്വാസത്തിൽ ജീവിക്കുന്നു എ
ന്നു പൌൽ ചൊല്ലിയതിനാൽ, ദൈവത്തിന്നു ജീവിപ്പാൻ മ
നസ്സുള്ളവൻ ദെവപുത്രനിലെ വിശ്വാസത്തിൽ ജീവിക്കെണ
മെന്നും ഈ വിശ്വാസത്തിൽ ജീവിക്കുന്നവനത്രെ ദൈവത്തി
ന്നു ജീവിക്കുന്നു എന്നും ദെവപുത്രങ്കലെ വിശ്വാസത്തിൽ
അത്രെ പാപമുള്ള മനുഷ്യന്നു ദൈവത്തിന്റെ സന്നിധി
യിൽ ചെല്ലുവാൻ ന്യായം ഉണ്ടെന്നും ബൊധിക്കെണ്ടതാകു
ന്നു. ഈ വിശ്വാസം ആദിയിൽ ഹീനവും ചഞ്ചലവുമുള്ള
താകുന്നു എങ്കിലും നീതിക്കായി എണപ്പെടുന്നു, മങ്ങി കത്തു
ന്ന തിരിയെ ദൈവം കെടുക്കുന്നില്ല നിശ്ചയം. വിശ്വാസ വള
ൎച്ചെക്കായി ക്ഷമയൊടെ കാത്തിരിക്കുന്നു. പൌലിന്റെ
വിശ്വാസം ശക്തിയുള്ളതായി തന്റെ സകല നടപ്പിൽ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/174&oldid=194130" എന്ന താളിൽനിന്ന് ശേഖരിച്ചത്