താൾ:CiXIV281.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

കാശിച്ചിരുന്നതു. അവൻ ജഡത്തിൽ ജീവിച്ചിരുന്നതു ദെ
വപുത്രനിലെ വിശ്വാസത്തിൽ ജീവിച്ചിരുന്നു. വിശ്വാസമുള്ള
പൌൽ ദെവപുത്രനെ എങ്ങിനെ വിചാരിച്ചു എന്ന ചൊദ്യ
ത്തിന്നു, അവൻ എന്നെ സ്നെഹിച്ചു എന്നു താൻ ഉത്തരം പറ
ഞ്ഞു. ദെവപുത്രൻ പൌലിനെ എപ്പൊൾ സ്നെഹിച്ചു, സ്വൎഗ്ഗ
ത്തിൽനിന്നു അവനെ വിളിച്ചു അവന്റെ പാപങ്ങളെ ക്ഷമി
ച്ചു കണ്ണുകളെ തുറന്നു പരിശുദ്ധാത്മാവിനെ തന്ന സമയം മാ
ത്രമൊ, അന്നു യെശു പൌലിനെ സ്നെഹിച്ചു നിശ്ചയം. പൌ
ൽ കരുണ കിട്ടിയതിന്റെ ശെഷം യെശുവിനെയും സ്നെ
ഹിച്ചു എങ്കിലും യെശുവിന്റെ സ്നെഹം അന്നു അല്ല തുട
ങ്ങിയതു, പൌൽ അവനെ അറിയാത്തസമയവും അവൻ
അവനെ സ്നെഹിച്ചു. അവൻ അളവില്ലാത്ത സ്നെഹം മൂ
ലം തന്നെത്താൻ നാമെല്ലാവൎക്കും വെണ്ടി ഏല്പിച്ചു കൊ
ടുത്ത സമയം പൌലിനെയും നമ്മെയും സ്നെഹിച്ചു, സ്നെഹി
തന്മാൎക്കു വെണ്ടി ജീവനെ വെച്ചു കളഞ്ഞതിൽ അധികം ആ
രും സ്നെഹിക്കുന്നില്ലല്ലൊ. നാം പാപികളായിരുന്നപ്പൊ
ൾ ക്രിസ്തൻ നമുക്കുവെണ്ടി മരിച്ചതിനാൽ ദൈവം തന്റെ
സ്നെഹം നമ്മിൽ പ്രകാശിപ്പിച്ചു. ഇത് പൌൽ വിശ്വസി
ച്ചു, ഈ വിശ്വാസം അവന്റെ ഹൃദയത്തിൽ നിറഞ്ഞു, അതി
നെ തന്നെ അവൻ ദെവപുത്രനിലെ വിശ്വാസത്താൽ ജീ
വിച്ചിരുന്നത്.

വിശാസം കൂടാതെ പുതിയ ജീവനെ കിട്ടെണ്ടതിന്നും
യെശുവിൻ ജീവനെ കൂടാതെ വിശ്വാസത്തെ പ്രാപി
ക്കെണ്ടതിന്നും വിചാരിച്ചു പ്രയാസപ്പെടുന്നവർ അനെക
ർ ഉണ്ടു. അവർ സ്വന്ത പ്രയത്നം കൊണ്ടു നിത്യജീവനെ
സമ്പാദിക്കെണ്ടതിന്നു നൊക്കുന്നു, അല്ലെങ്കിൽ യെശു ത
ങ്ങളെ രക്ഷിച്ചു നിത്യജീവനെ ലഭിക്കെണ്ടതിന്നു തങ്ങ
ൾ്ക്ക ആശ ഉണ്ടെന്നു പറഞ്ഞിട്ടും താന്തൊന്നികളായി നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/175&oldid=194129" എന്ന താളിൽനിന്ന് ശേഖരിച്ചത്