താൾ:CiXIV281.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

ക്കുന്നു; ഇരുവകക്കാർ തങ്ങളെ ചതിക്കുന്നു പരിശുദ്ധാ
ത്മാവിന്റെ വ്യാപാരത്താൽ യെശുവിന്റെ ജീവൻ വി
ശ്വാസം മൂലം നമ്മിൽ പ്രകാശിക്കുന്നില്ല എങ്കിൽ നാം എ
ങ്ങിനെ അവനിൽ ജീവിപ്പാൻ കഴിയും, തങ്ങൾ്ക്കായി ജീ
വിക്കുന്നവരുടെ വിശ്വാസം വ്യൎത്ഥം, അവരുടെ ആശ
യൊ ചതി അത്രെ എന്നു നിശ്ചയമായി അറിയാം.

൯൩

൨തെസ്സ. ൩,൩ കൎത്താവു വിശ്വസ്തൻ, അവൻ
നിങ്ങളെ സ്ഥിരീകരിച്ചു ദുഷ്ടനിൽനിന്നു കാത്തു
കൊള്ളും.

വിശ്വാസികൾ എല്ലാവരും വീരന്മാർ ആകുന്ന പ്രകാ
രം കാണുന്നില്ല. എങ്കിലും ബലക്ഷയമുള്ള വിശ്വാസി ലൊ
ക വിദ്യാകൌശലങ്ങൾ നിറഞ്ഞ പ്രാകൃതനിൽ ഉത്തമ
ൻ തന്നെ. ഇരുവരിലെ വ്യത്യാസം വെളിച്ചവും അന്ധകാരവും,
ജീവനും മരണവും, ദെവസ്നെഹിതനും ദെവത്യക്തനും ത
മ്മിൽ അകന്നിരിക്കുന്നത പൊലെ ആകുന്നു. എന്നിട്ടും നി
ത്യം ബലക്ഷയമുള്ളവനായിരിക്കുന്നതു ശരിയല്ല, ഒരൊ
രുത്തരുടെ ജീവകാലത്തിൽ പലവിധ പരീക്ഷകളും നട
ത്തെണ്ടുന്ന ക്രിയകളും അനുഭവമായി വരുന്നു. അതിന്നു ആ
ത്മശക്തി വെണമല്ലൊ; തനിക്ക് സ്വൎഗ്ഗത്തിൽ നിന്നു തരപ്പെ
ടാതിരുന്നാൽ മനുഷ്യന്നു ഒന്നും കൈക്കൊൾ്വാൻ കഴിയാ
യ്കകൊണ്ടു, പൌൽ തെസ്സലനീക്യരൊടു കൎത്താവു വിശ്വസ്ത
ൻ, അവൻ നിങ്ങളെ സ്ഥിരീകരിക്കും എന്നു എഴുതിയതു
മറ്റു അനെക സ്ഥലങ്ങളിൽ ദെവവചനം ഇതിന്നു സാ
ക്ഷിയായി നില്ക്കുന്നു. പൌൽ തെസ്സലനീക്യൎക്ക ദൈ
വത്തിന്റെ വിശ്വാസ്യതയെ ഒൎമ്മ വരുത്തി സ്ഥിരതയും സ
ങ്കെതവുമായിരിക്കുന്ന കരുണയിൽ ആശ്രയിക്കെണ്ടതിന്നു അ
വരെ ഉത്സാഹിപ്പിക്കുന്നു. ഒരു വൈദ്യൻ ദീനക്കാരന്നു പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/176&oldid=194127" എന്ന താളിൽനിന്ന് ശേഖരിച്ചത്