താൾ:CiXIV281.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

തി സൌഖ്യം വരുത്തി വിട്ടു പൊയാൽ വിശ്വസ്തൻ അല്ലല്ലൊ,
വഴി കാണിക്കുന്നവൻ വനമദ്ധ്യത്തിൽ വഴിപൊക്കനെ വി
ടുമെങ്കിൽ വിശ്വസ്തനൊ, നമ്മുടെ ദൈവവും രക്ഷിതാവും
ഇസ്രയെലിൻ വിശുദ്ധനും അപ്രകാരമുള്ളവനല്ല; പൂൎണ്ണ
സൌഖ്യം വരുവൊളം അവൻ തന്നാലെ ആത്മാക്കളെ നൊ
ക്കയും തികവു വരുവൊളം അവൎക്ക തന്റെ ജീവനെ നല്ക
യും ഒട്ടം തികഞ്ഞു സ്വസ്ഥതയിൽ പ്രവെശിക്കുവൊളം അ
വർ നടക്കെണ്ടുന്ന വഴിയെ കാണിച്ചു അവരെ പഠിപ്പിക്ക
യും കുട്ടികൾക്ക ആകുന്ന സമയം പാലും വളൎന്നതിന്റെ ശെ
ഷം ശക്തിയുള്ള ആഹാരവും നല്കി നല്ല ഇടയനായി സ്വ
ഭുജം കൊണ്ടു കുഞ്ഞാടുകളെ ചെൎത്തു മാറിൽ ചുമന്നു ഗൎഭമു
ള്ളവറ്റെ പതുക്കെ നടത്തുകയും ചെയ്യുന്നുവല്ലൊ. ദൊഷ
ത്തിന്നു അവൻ ആരെയും പരീക്ഷിക്കാതെ അവനിൽ ആശ്ര
യിക്കുന്നവൎക്ക പരീക്ഷകളിൽ ജയിച്ചു നില്പാൻ സഹായി
ക്കുന്നു. അവന്റെ നുകം ലഘുവായും ചുമടു ഘനമില്ലാത്ത
തായും ഇരിക്കുന്നു. അവൻ വിശ്വാസികളെ കരുണാസത്യ
ങ്ങൾ നിറഞ്ഞ വഴിയിൽ നടത്തി ദുഷ്ടനിൽ നിന്നു രക്ഷിക്ക
യും ശക്തിയുള്ള രാജാവായി പരിപാലിച്ചു പിശാചി
നെ ജയിക്കെണ്ടതിന്നു ധരിപ്പിക്കയും ചെയ്തു കൊണ്ടിരിക്കു
ന്നുവല്ലൊ. സത്യവിശ്വാസിക്ക് ജയം കൊള്ളുക, കരുണ
യിൽ വളരുക, അവസാനത്തൊളം വിശ്വസ്തനായിരിക്ക മു
തലായത് കഴിയാത്ത കാൎയ്യം എന്നു വിചാരിപ്പാൻ സംഗതി
ഉണ്ടൊ, ഹൃദയം കൊണ്ടു യെശുവെ വിട്ടു കൈ കരുവിക്ക് വെ
ച്ചു പിന്നൊക്കം ചാരി ഉണൎച്ച, പ്രാൎത്ഥനകളിൽ ആലസ്യം
പൂണ്ടു സ്വന്ത ബുദ്ധിശക്തികളിൽ ആശ്രയിക്കുന്നവൻ വി
ശ്വാസത്തിൽ സ്ഥിരമായി നില്ക്കാതെയും ആത്മമരണത്തിൽ വീ
ഴാതെയും ഇരിക്കെണ്ടതിന്നു സൂക്ഷിച്ചു നൊക്കുന്നതു അത്യാവ
ശ്യം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/177&oldid=194126" എന്ന താളിൽനിന്ന് ശേഖരിച്ചത്