താൾ:CiXIV281.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

൧൪

ലൂൿ. ൨൧, ൩൪. നിങ്ങളുടെഹൃദയങ്ങൾലഹരിപ്ര
മാദത്താലുംഉപജീവനചിന്തകളാലുംഭാരപ്പെടാതിരിപ്പാ
ൻ സൂക്ഷിച്ചുകൊൾ്വിൻ.

നഷ്ടം തിരിഞ്ഞപുത്രന്നുസമമായി ഒരുവൻമനം
തിരിഞ്ഞുതന്റെ കാൎയ്യംവിചാരിച്ചാൽഹൃദയംഅനെകപാ
പങ്ങളാൽവലഞ്ഞുകിടക്കുന്നു എന്നും ആ ഭാരം നീക്കുവാൻ
സ്വന്ത പ്രയത്നം ഒന്നും പൊരാഎന്നുംകണ്ടിട്ടു ക്രിസ്തന്റെഅ
ടുക്കൽവന്നാൽ ആശ്വാസവുംഭാരത്തിന്റെനീക്കവുംലഭിച്ചത
ല്ലാതെദെവസമാധാനവുംപ്രയാസത്തിന്റെതീൎച്ചയുംരു
ചിനൊക്കിസുഖിച്ചുകൊൾ്കയുമാം. അങ്ങിനെഇരിക്കുമ്പൊ
ൾഹൃദയത്തെഭക്ഷണസങ്കടങ്ങളെകൊണ്ടുപുതുതായിഭാരം
ചുമത്തുന്നത് മൌഡ്യമല്ലയൊ. ദാരിദ്ര്യംഎത്രവലിയതായാ
ലുംയെശുക്രിസ്തൻമൂലംദെവകരുണയുംപുത്രസ്ഥാനവും
ലഭിച്ചപാപിക്ക്ദൈവംഭക്ഷണംതരാതിരിക്കുമൊ, പ
ക്ഷികളെപൊറ്റിപുഷ്പങ്ങളെഅലങ്കരിക്കുന്നവൻതന്റെ
പുത്രരായിതീൎന്നമനുഷ്യൎക്കഅത്ചെയ്യാതെഇരിക്കുമൊ,
ക്രിസ്തൻ ക്രൂശിൽനിന്നുതന്റെഅമ്മയെവിചാരിച്ചുശരീര
രക്ഷെക്കായി പ്രിയശിഷ്യനായയൊഹനാന്നുഏല്പിച്ചതു
പൊലെആവശ്യമുള്ളസമയംഎന്നെവിചാരിക്കാതിരി
ക്കയില്ലസത്യം. ഞാൻബാലനായിരുന്നു വൃദ്ധനുമായിതീൎന്നു
നീതിമാൻ ഉപെക്ഷിക്കപ്പെട്ടതൊ അവന്റെസന്തതിഭക്ഷ
ണത്തിന്നുതിരയുന്നതൊഞാൻ കണ്ടില്ല എന്നുദാവിദ്പറ
യുന്നു. സങ്കീ.൩൫, ൨൫. യഹൊവനീതിമാന്റെആത്മാവ്‌വി
ശന്നിരിക്കുന്നത്‌സമ്മതിക്കയില്ല, എന്നാൽദുഷ്ടരുടെസമ്പത്തി
നെഅവൻവീഴ്ത്തുന്നുഎന്നുശലൊമൊന്റെപക്ഷം.സുഭാ.൧൦,
൩. ഈവകഎല്ലാംഗ്രഹിച്ചുമനസ്സിലാക്കുന്നവൻതന്റെഹൃദയം
ഭക്ഷണസങ്കടങ്ങളെകൊണ്ടുഭാരപ്പെടുത്തുംഎന്നുംതൊന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/40&oldid=194330" എന്ന താളിൽനിന്ന് ശേഖരിച്ചത്