താൾ:CiXIV281.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ന്നു ദൈവം കല്പിച്ചു കൊടുത്ത ധൎമ്മത്തിന്നു കഴിയുന്നത് പൌൽ
അറിഞ്ഞു രൊമ. ൭,൯. —൧൪ വിവരമായി എഴുതുകയും ചെയ്തു.
ധൎമ്മം മനുഷ്യനെ കൊല്ലുന്നു എന്നാൽ പാപം അതിനാൽ ചാകു
ന്നില്ല ജീവിച്ചു വരികെയുള്ളു. അതിൻ കീഴുള്ള മനുഷ്യൻ ഇഛ്ശി
ക്കുന്നതു ചെയ്വാൻ കഴിയാതെ മനസ്സില്ലാത്തതിനെ ചെയ്യുന്നുള്ളു.
അത്രമാത്രം ധൎമ്മത്തിന്നു കഴിവുണ്ടു ആത്മാവിന്റെ ഫലംഗലാ
൫,൨൨ ഒന്നും അതിനാൽ ജനിക്കുന്നില്ല. അത്എങ്ങിനെ ജനി
ക്കും: പരിശുദ്ധാത്മാവിന്റെ സഹായത്താൽ ധൎമ്മം കൊണ്ടു ഭയ
പരവശനായ പാപിദമസ്ക്കയാത്രയിൽ പൌലിന്നു സംഭവിച്ച
പ്രകാരം ഗൊല്ഗഥാവിൽ എത്തി ക്രൂശിൽ തൂങ്ങി മരിച്ചവനെ
കണ്ടു വിശ്വസിക്കുന്നതിനാൽ അത്രെ.ആ മരിച്ചവൻ ആർ എ
ന്ന് അറിയുന്നുവല്ലൊ ,അവന്നു തുല്യൻ ആരുമില്ല അവൻ ദൈ
വത്തിന്റെ ഏകജാതനായ പുത്രനും, ജഡമായി വന്ന വചന
വും ദൈവത്തിന്നും മനുഷ്യൎക്കും നടുആളും മനുഷ്യരുടെ രക്ഷി
താവുമായ് യെശു ക്രീസ്തൻ തന്നെ. അവൻ സത്യമായി മരിച്ചു
എല്ലാവരുടെ വീണ്ടെടുപ്പിന്നായി തന്നെ ഏല്പിച്ചു. അവൻ
മരിച്ച സമയം തന്നെ പാപികളെല്ലാവരും മരിച്ചു എന്നു ദൈ
വം നിശ്ചയിച്ചു. അതു കൊണ്ടു പൌൽ തന്നെയും മരിച്ചവൻ എ
ന്നെണ്ണി.ധനവാനായ ഒരു ജാമ്യൻ ദരിദ്രരായ കടക്കാരു
ടെ കടങ്ങളെ വീട്ടി എങ്കിൽ അവർ ഒഴിഞ്ഞു പൊയല്ലൊ, അ
ങ്ങിനെ യെശു പാപികളുടെ കടങ്ങളെ തീൎത്തുതന്നു. ക്രീസ്തൻ ക്രൂ
ശിൽ നിന്നു മരിച്ച നെരം തന്നെ എന്റെ കടങ്ങൾ തീൎന്നുപൊ
യി നിത്യവിലയുള്ള ബലി എനിക്കായി ജീവനെ വിട്ടു ദൈവ
ത്തിന്റെ അടുക്കൽ പൊവാൻ വഴി ഉണ്ടാക്കി സത്യം. അന്നു യെ
ശു ദുഷ്ടലൊകത്തിലെക്ക് തന്റെ അത്ഭുതമായ സ്നെഹം കാ
ണിച്ചു. എനിക്കായിട്ടല്ല എനിക്ക് വെണ്ടി മരിച്ചു ജീവിച്ചെഴു
നീറ്റ വന്നായിട്ടു തന്നെ ജീവിക്കെണ്ടതിന്നു ആ സ്നെഹം എന്നെ
ഈ ദിവസത്തിലും നിൎബ്ബന്ധിക്കെണമെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/39&oldid=194332" എന്ന താളിൽനിന്ന് ശേഖരിച്ചത്