താൾ:CiXIV281.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

രാജാവും ദാൻ നഗരത്തിൽ തന്റെ രണ്ടു കാള വിഗ്രഹങ്ങ
ളിൽ ഒന്നു പ്രതിഷ്ഠിച്ചു. ഇങ്ങിനെ ദാൻ ഗൊത്രം ഇസ്രയെ
ലിൽ കള്ള ദെവാൎച്ചനയെ തുടങ്ങി, മറ്റെ ഗൊത്രങ്ങളിൽ
ബാൾ സെവ കൂടകൂട നീങ്ങി ദാൻ ഗൊത്രം തന്റെ വഷ
ളത്വം ഒരു വീഴ്ച വരാതെ നടത്തിക്കൊണ്ടിരുന്നു. വഴിയിൽ
ഒരു സൎപ്പമായും ഊടുവഴികളിൽ അണലിയായും തീൎന്നു. ഇ
സ്രയെലിൽ ഗുണം വരുത്തുവാൻ കഴിയാതെ നാശത്തിന്നു കാ
രണമായി. ഇതെല്ലാം ആത്മാവിൽ കണ്ടിട്ടു യാകൊബ് യ
ഹൊവയെ ഞാൻ നിന്റെ രക്ഷെക്കായി കാത്തിരിക്കുന്നു എ
ന്നു പറഞ്ഞു ഇസ്രയെലിൽ വീണു പൊയതു പിന്നെയും ഉറ
പ്പിക്കെണ്ടതിന്നു വരുവാനുള്ള രക്ഷിതാവിനെ വിചാരിച്ചാ
ശ്വസിക്കയും ചെയ്തു. ഇപ്രകാരം നാമും ഒരൊ നാശങ്ങളെ കാ
ണുന്ന സമയം പ്രവാചകവചനത്തെ പിടിച്ചു യെശു എ
ല്ലാം നന്നാക്കി തന്റെ നാമത്തെ ഭൂമിയിൽ എങ്ങും അറിയി
ച്ചു അവസാന നാളിൽ ശക്തി തെജസ്സുകളൊടെ വന്നു ത
നിക്കുള്ളവരുടെ കഷ്ടം എല്ലാം തീൎക്കും എന്നു വിശ്വസി
ച്ചാശ്വസിക്കെണ്ടിയത്. അതിന്നു അവൻ ഇന്നും തുണ നി
ല്ക്കണമെ.

൩൨

ഫിലി. ൨,൧൧. എല്ലാ നാവും യെശു ക്രീസ്തൻ
കൎത്താവ് എന്നു പിതാവായ ദൈവത്തിന്റെ തെജ
സ്സിന്നായി ഏറ്റു പറകയും ചെയ്യെണ്ടിവരും.

കൎത്താവായ യെശു തന്നെ താഴ്ത്തി ദാസവെഷം ധരിച്ചു
മനുഷ്യരുടെ നടുവിൽ നടന്നു ഒടുവിൽ രണ്ടു കള്ളന്മാരുടെ
നടുവിൽ ക്രൂശിൽ നിന്നു മരിച്ചപ്പൊൾ അനെകർ അവനെ
അറിഞ്ഞില്ല. ചിലർ അവനെ പ്രവാചകൻ എന്നത്രെ പ
റഞ്ഞു, അനെക നാവുകൾ അവനെ ദുഷിക്കയും ചെയ്തു. അന്നു
സ ങ്കീ. ൬൯,൯. ൧൨,൬ ൭ എഴുതിക്കിടക്കുന്നത് നിവൃത്തിയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/66&oldid=194287" എന്ന താളിൽനിന്ന് ശേഖരിച്ചത്