താൾ:CiXIV281.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

രക്ഷെക്കായി കാത്തിരിക്കുന്നു.

യാകൊബ് ദീനമായി കിടക്കുമ്പൊൾ തന്റെ പുത്ര
ന്മാരെ വിളിച്ചനുഗ്രഹിച്ചു അനുഗ്രഹങ്ങളിൽ ഒരൊ പ്രവാ
ചകങ്ങളെയും കല്പിച്ചു. അതിന്റെ നിവൃത്തി അവരല്ല, അ
അവരുടെ സന്തതികൾ മാത്രം കണ്ടു. യാകൊബ് ദാൻ ഗൊ
ത്രത്തെ കൊണ്ടു അങ്ങിനെ ഒരു ദീൎഘദൎശനം പറഞ്ഞ ശെ
ഷം ദൈവത്തെ നൊക്കി വിശ്വാസത്തൊടു കൂട യ
ഹൊവയെ ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു
എന്നു പ്രാൎത്ഥിച്ചു പറഞ്ഞു. വെദപുസ്തകത്തിൽ ഒരൊ ദി
വ്യ സഹായത്തിന്നും ഉദ്ധാരണത്തിന്നും ദൈവത്തിന്റെ
രക്ഷ എന്ന പെർ ഉണ്ടു. ക്രീസ്തൻ താൻ യശാ. ൪൯, ൬ ര
ക്ഷ എന്ന പെർ ഉള്ളവൻ ആകുന്നു. പിന്നെ യെശു എ
ന്ന പെരിന്റെ അൎത്ഥവും രക്ഷ അല്ലെങ്കിൽ രക്ഷിതാ
വെന്നാകുന്നു. മശീഹാവെകൊണ്ടു മനുഷ്യവംശത്തിന്നു വ
രുവാനുള്ള അനുഗ്രഹങ്ങൾ്ക്ക പ്രവാചകന്മാർ പലപ്പൊഴും
രക്ഷ എന്നു പറഞ്ഞ. യാകൊബ് പ്രവാചകനായി മെ
ൽ എഴുതിയ വാക്കുകളെ പറഞ്ഞതിനാൽ വരുവാനുള്ള
മശീഹാവെ വിചാരിച്ചു അവറ്റെ പറഞ്ഞത്. ദാൻ ഗൊ
ത്രത്തിന്നു അവൻ മുമ്പെ വളരെ സങ്കടമുള്ളത ഒന്നു പ്രവചി
ച്ചു. ദാൻ കുതിരയുടെ മടമ്പുകളിൽ കരെറിയിരിക്കുന്നവൻ
പിന്നൊട്ടു വീഴുവാന്തക്കവണ്ണം കടിക്കുന്നതായി വഴിയിൽ
ഒരു സൎപ്പവും ഊടുവഴിയിൽ അണലിയുമായിരിക്കും എന്നു
ചൊല്ലിയതു, ദാൻ ഗൊത്രക്കാർ ഇസ്രയെലിൽ ആദ്യം.
കള്ളദെവാരാധനയെ നടത്തിയപ്പൊൾ ഈ വാക്കുകൾ്ക്ക
നിവൃത്തി വന്നു. സാക്ഷികൂടാരം ശീലൊവിൽ ഇരുന്ന സമ
യം എല്ലാം ദാൻ ഗൊത്രക്കാർ മിഖാ എന്നവന്റെ ബിം
ബത്തെ സെവിച്ചു കള്ള ആചാൎയ്യന്മാരെയും സ്ഥാപിക്കയും
ചെയ്തു. നായക. ൧൮, ൩ ൦. ൩൧ പിന്നെ യരൊബൊവാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/65&oldid=194289" എന്ന താളിൽനിന്ന് ശേഖരിച്ചത്