താൾ:CiXIV281.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

നീതിയും ദയയും വാത്സല്യവും പ്രസിദ്ധമായി വരുമാറു
എന്തു അപെക്ഷയും വന്ദനവും പക്ഷവാക്കും അവ
നിൽ ചെയ്ത അന്യായത്തിന്നു എന്തു പ്രതികാരവും വെണ്ടു,
അവൻ പാപികളിൽ വല്ലവരൊടു ഇതൊക്കെ നിവൃത്തി
പ്പാൻ കല്പിക്കും എങ്കിൽ എല്ലാം നിഷ്ഫലമായിതീരും.
പാപികൾ അവനെ എങ്ങിനെ അടുക്കും, അവരും അവ
രുടെ ക്രീയകളും എല്ലാം അശുദ്ധി നിറഞ്ഞത്, ദൈവ
ത്തൊടു അവർ വ്യാപരിച്ചാൽ ദൊഷം അല്ലാതെ മറ്റൊ
ന്നും വരികയില്ല. ദൈവം ഇതെല്ലാം അറിഞ്ഞു അതു
കൊണ്ടു അവൻ തന്റെ പുത്രനെ ഈ വലിയ ക്രീയ നി
വൃത്തിപ്പാൻ പാപമുള്ള ജഡത്തിന്റെ സാദൃശ്യത്തിൽ അ
യച്ചു. ആയവൻ ഈ അത്ഭുതമായ വെലയെ ഏല്ക്കയും
ചെയ്തു. അവൻ ന്യായപ്രമാണത്തിന്റെ കീഴിലായി കു
റ്റം വരാത്ത അനുസരണം കൊണ്ടും അപെക്ഷകൊണ്ടും
പാപികളാൽ ദൈവത്തിന്നു വന്ന അപമാനം നീക്കി ദെവ
നീതിയെയും പാപദ്വെഷ്യത്തെയും പ്രസിദ്ധമാക്കെണ്ട
തിന്നുധൎമ്മ കല്പനകളുടെ ശാപം എല്ലാം അനുഭവിച്ചു പാ
പികൾ്ക്ക വരെണ്ടിയ ശിക്ഷകളെ തന്റെ ശുദ്ധ ശരീരത്തി
ൽ കൈകൊള്ളുകയും ചെയ്തു.

ഇങ്ങിനെ യെശു നമ്മുടെ പാപങ്ങൾ്ക്ക പ്രായശ്ചിത്ത
വും ദൈവം നീതിമാനും യെശുവിൽ വിശ്വസിക്കുന്നവനെ
നീതികരിക്കുന്നവനും ആകുന്നു എന്നു പ്രസിദ്ധമായി വ
രെണ്ടതിന്നു ദൈവത്തിന്റെ ദയയെ വൎണ്ണിക്കുന്ന കൃപാ
സനവും ആയി തീൎന്നിരിക്കുന്നു. അവൻ അന്യായമാ
യതൊന്നും പ്രയൊഗിക്കാതെ എല്ലാവരുടെ വീണ്ടെടുപ്പിനാ
യി തന്നെത്താൻ ബലിയായി അൎപ്പിക്കയും ചെയ്തു.

൨൯

൧ മൊശ. ൪൯, ൧൮. യഹൊവയെ, ഞാൻ നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/64&oldid=194290" എന്ന താളിൽനിന്ന് ശേഖരിച്ചത്