താൾ:CiXIV281.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

അതിനാൽ യൊഹ. ൨൨, ൨൨. അവരുടെ വിശ്വാസത്തിന്നും
ആത്മജീവന്നും പുതിയ ഉറപ്പും നിശ്ചയവും വന്നു. ജീവിക്കുന്ന
യെശുവിന്റെ വെളിച്ചവും ജീവശക്തിയും അല്ലാതെ എന്നെ
ഒന്നും പ്രസാദിപ്പിക്കയും വിശ്വാസത്തിൽ ഉറപ്പിക്കയും വെണ്ട.
യെശു ഈ ദിവസത്തിലും എനിക്ക് നീതി സൂൎയ്യനായി ഉദിച്ചു
എന്നെ നൊക്കി നടത്തിയാൽ മറ്റൊന്നിനെ കൊണ്ടും ഒ
രാവശ്യമുണ്ടൊ.

൨൮

൧ യൊഹ ൨,൨ യെശു നമ്മുടെ പാപങ്ങൾ്ക്ക
പ്രായശ്ചിത്തം ആകുന്നു.

ഭൂമിയിലെ രാജാക്കന്മാർ കുറ്റക്കാരായ പ്രജകൾ്ക്ക
ക്ഷമിച്ചു ന്യായമുള്ള കൊപം അവരിൽ നിന്നു നീക്കി സ്നെ
ഹവും കരുണയും കാണിക്കെണമെന്നു വന്നാൽ തങ്ങളുടെ
സ്ഥാനത്തിന്നു അപമാനവും ദൂഷണവും വരാതിരിക്കെ
ണ്ടതിന്നും കുറ്റക്കാരെ വെണ്ടുംവണ്ണം ശിക്ഷിച്ചു ന്യായം നട
ത്തുവാൻ തങ്ങൾ്ക്ക ഏറ മനസ്സില്ല എന്നു ആരും വിചാരിക്കാ
തിരിക്കെണ്ടതിന്നും അപെക്ഷ, വന്ദന, കാഴ്ച, പക്ഷചൊ
ൽ മുതലായത് ചൊദിക്കുന്നു. ഉന്നതനായ ദൈവത്തിന്നു ഒ
രു ലൊകം നിറഞ്ഞ ദ്രൊഹികൾ ഉണ്ടു. അവർ അവന്റെ
പ്രജകൾ മാത്രമല്ല, അവന്റെ സൃഷ്ടികളും ആകുന്നു. അവ
രൊടു സമാധാനവും ചെൎച്ചയും വരുത്തുവാൻ അവൻ എന്തു വ
ഴി നിശ്ചയിച്ചു, രാജാന്മാൎക്കുള്ള ന്യായങ്ങളിൽ ദൈവത്തി
ന്റെ ന്യായം എത്രയും വലിയത്. അവന്റെ മാനത്തിന്നു ഒ
രു കുറവു വരുവാൻ ഒരു നാളും സമ്മതിക്കയില്ല, മനുഷ്യൎക്ക
ക്ഷമിപ്പാനും നിത്യജീവനെ തരുവാനും അവന്നു മനസ്സായി
എങ്കിലും അവന്റെ നാമത്തിന്നു അപമാനവും ദൂഷണവും
വരാതവണ്ണം അവനെയും മത്സരികളായ മനുഷ്യരെയും തമ്മി
ൽ ചെൎപ്പാൻ പ്രാപ്തിയുള്ളവൻ ആർ, ദൈവത്തിന്റെ ശുദ്ധിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/63&oldid=194292" എന്ന താളിൽനിന്ന് ശേഖരിച്ചത്