താൾ:CiXIV281.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

മരിച്ചവരിൽ നിന്നു പിന്നെയും ജീവിച്ചെഴുനീറ്റു തന്റെ
ശിഷ്യന്മാൎക്ക എത്രയും സന്തൊഷകരമായിരുന്നു. അ
വർ അവന്റെ ശുദ്ധ നടപ്പിനെ കണ്ടു ഇസ്രയെലെ രക്ഷി
പ്പാനുള്ള ദെവപുത്രനായ ക്രീസ്തൻ അവൻ തന്നെ എന്നു
വിശ്വസിച്ചു അനുഭവിക്കെണ്ടിവന്ന ദാരിദ്ര്യവും ലൊക
ദ്വെഷ്യവും കൊണ്ടു ഈ വിശ്വാസം അവരിൽ ഇളകി
പൊയില്ല എങ്കിലും ശത്രുക്കൾ അവനെ കെട്ടിക്കൊണ്ടു
പൊകുന്നതും ക്രൂശിൽ തറെപ്പിച്ചു കൊല്ലുന്നതും കണ്ടാ
റെ അവരുടെ മനസ്സിൽ വളരെ ചഞ്ചലം ഉണ്ടായി. ഇ
സ്രയെലിന്റെ രക്ഷിതാവിന്നു ഇതു തന്നെ സംഭവിക്കെ
ണമെന്നു അവൎക്ക ബൊധിക്കായ്ക കൊണ്ടു അവർ ഇടറി
ദുഃഖിച്ചു കരഞ്ഞു തങ്ങളുടെ മനസ്സിലുള്ള ലൊകരാജ്യ
ത്തിന്റെ ആശ് നിഷ്ഫലമായി എന്നു കണ്ടു വിലപിക്കയും
ചെയ്തു. എങ്കിലും അവർ അവനെ തള്ളിക്കളഞ്ഞില്ല.
രാത്രിസമയത്തു കാട്ടിൽ വഴി തെറ്റിപ്പൊയ വഴിപൊ
ക്കൻ സൂൎയ്യൊദയത്തിന്നു കാത്തു നില്ക്കുന്നതു പൊലെ അ
വരും അവന്നായി കാത്തു കൊണ്ടിരുന്നു, നാണിച്ചു പൊയ
തുമില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടു യെശു ജീവനൊടെ അ
വൎക്ക പ്രത്യക്ഷനായി വന്നപ്പൊൾ അവരും ജീവിച്ചു. ശ
ത്രുക്കളുടെ കയ്യിൽ നിന്നു തെറ്റിപ്പൊയതു കൊണ്ടല്ല,
യെശു അവൎക്ക നല്കിയ പുതിയ വെളിച്ചവും ശക്തി സ െ
ന്താഷങ്ങളും കൊണ്ടു തന്നെ അവർ മരിച്ചവരിൽ നിന്നു
ഉയിൎത്തെഴുനീറ്റ പ്രകാരമായിരുന്നു. മുമ്പെ അവർ മരി
ച്ചവരെ പൊലെ ഇരുട്ടിൽ ആയി, യെശുവിനെ പിന്നെ
യും കണ്ടപ്പൊൾ അവരുടെ ആത്മാക്കൾ്ക്ക പുതിയ വെളിച്ചവും
ജീവനും ഉദിച്ചു. മുമ്പെ ഭയവും സങ്കടവും അവരിൽ നിറഞ്ഞു,
പിന്നെയൊ അവർ പുനൎജ്ജീവികളായി സന്തൊഷിച്ചു യെശു
പരിശുദ്ധാത്മാവിന്റെ ദാനവും അവൎക്ക വൎദ്ധിപ്പിച്ചു കൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/62&oldid=194294" എന്ന താളിൽനിന്ന് ശേഖരിച്ചത്