താൾ:CiXIV281.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ന്റെ ആത്മാവിനാൽ നടത്തി വരുന്നു. അവൻ നല്ലവൻ അ
വനെ തൊട്ടു പറവാനുള്ളതെല്ലാം ഈ വാക്കിൽ അടങ്ങിയി
രിക്കുന്നു. അതുകൊണ്ടു എന്റെ ദെഹവും ആത്മാവും ഈ ദി
വസത്തിൽ വെണ്ടുന്ന രക്ഷയും സൌഖ്യവും പ്രാപിച്ചനു
ഭവിക്കെണ്ടതിന്നു ഈ നല്ല ഇടയന്റെ കൈയിൽ വാസം ചെ
യ്വൂതാക.

൨൭

യൊഹ. ൧൪, ൧൯. ഞാൻ ജീവിച്ചിരിക്കുന്നു
വല്ലൊ പിന്നെ നിങ്ങളും ജീവിച്ചിരിക്കും.

യെശു തന്റെ ശിഷ്യന്മാരൊടു ഞാൻ ജീവിക്കുന്നു എന്നു
പറയുമ്പൊൾ പണ്ടുള്ള പ്രവാചകരുടെ മാതിരിപൊലെപ
റഞ്ഞതു. ആയവർ ഭാവികാൎയ്യങ്ങളെ വൎത്തമാനത്തിൽ ന
ടക്കുന്നതു പൊലെ കണ്ടു അറിയിക്കയും ചെയ്തു. അതിനെ െ
യശു കുറഞ്ഞൊരു നെരം കഴിഞ്ഞിട്ടു ലൊകം എന്നെ കാണു
ന്നില്ല എങ്കിലും നിങ്ങൾ എന്നെ കാണുന്നു. ഞാൻ ജീവിക്കുന്നതു
കൊണ്ടു നിങ്ങളും ജീവിക്കുന്നു. ഇത് അവന്റെ പുനരുത്വാ
നത്തിന്റെ ശെഷം മാത്രം ഉണ്ടായി എങ്കിലും യെശുവി
ന്നു എത്രയും നിശ്ചയമായതിനാൽ അന്നു നടന്നതു പൊ
ലെ പറഞ്ഞതു. ഇങ്ങിനെ അവൻ മരിക്കും മുമ്പെ ഞാൻ ഇ
ത്രമെൽ ലൊകത്തിൽ ഇരിക്കുന്നില്ല. യൊഹ. ൧൭൧൧ . എ
ന്നു പറഞ്ഞു. തന്റെ ഒട്ടം അന്നു തീൎന്നു പൊയിരുന്നു. തനിക്ക്
മുമ്പെ പിതാവിനൊടു കൂട ഉണ്ടായ തെജസ്സു അടുത്തു വ
ന്നു എന്നു അവൻ മനസ്സിൽ നിശ്ചയമായി അറിഞ്ഞിട്ടു താൻ
അന്നു തന്നെ മരിച്ചു കഴിഞ്ഞ പ്രകാരം ഞാൻ ഇനി ലൊക
ത്തിൽ ഇരിക്കുന്നില്ല എന്നു പറഞ്ഞതു. യെശു ക്രൂശിൽ നി
ന്നു നിശ്ചയമായി മരിച്ചു മൂന്നാം ദിവസത്തൊളം മരിച്ചവ
രൊടു കൂട ഉണ്ടായിരുന്ന ശെഷം ജീവിച്ചെഴുന്നീറ്റു യുഗാദി
യുഗങ്ങളൊളം ജീവിച്ചിരിക്കുന്നു. വെളി. ൧,൧൮. യെശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/61&oldid=194295" എന്ന താളിൽനിന്ന് ശേഖരിച്ചത്