താൾ:CiXIV281.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

യെശു തന്റെ ശിഷ്യന്മാരൊടു നിങ്ങൾ എന്നിലും എ െ
ന്റ വചനങ്ങൾ നിങ്ങളിലും വസിക്കുന്നു എങ്കിൽ നിങ്ങൾ ഇ
ഛ്ശിക്കുന്നത എന്തെങ്കിലും ചൊദിച്ചാൽ അത് നിങ്ങൾ്ക്ക ചെ
യ്യപ്പെടും. യൊഹ. ൧൫, ൭. അനെക കാൎയ്യങ്ങളിൽ ദൈ
വത്തിന്റെ ഇഷ്ടം ഇന്നതെന്നു വെദത്തിൽ കാണുന്നില്ല.
ആ വകയിൽ എങ്ങിനെ ആചരിക്കെണം. നാം ദൈവത്തി
ന്റെ മന്ത്രികളായി തീരരുതു. നമ്മുടെ അല്പ ബുദ്ധികളെ
കൊണ്ടു ദൈവത്തൊടു ഇന്നത് ചെയ്യെണം, ഇന്നത് അരു
തു എന്നു കല്പിക്കരുതെ. ദൈവം ആദിമുതൽ അന്ത്യം വ
രെക്കും ചെയ്യുന്ന ക്രീയയെ ഒരു മനുഷ്യന്നും കണ്ടെത്തുവാ
ൻ കഴികയില്ല. പ്രസംഗി. ൩, ൧൧. എന്നാൽ ദൈവവച
നത്തിൽ ഒരു വാഗ്ദത്തം ഇല്ലാത്തതിന്നായി അപെക്ഷി
ച്ച ആളുകളും ഉണ്ടു. ശമുവെലിന്റെ അമ്മ ദൈവത്തൊ
ടു ഒരു പുത്രനെ അപെക്ഷിച്ചു. ഹിസ്ക്കിയ രാജാവു ത െ
ന്റ ജീവ കാലത്തെ നീട്ടെണമെന്നു പ്രാൎത്ഥിച്ചു. ഇരുവ
ൎക്ക അപെക്ഷപ്രകാരം സാധിച്ചതിനാൽ ദൈവെഷ്ടത്തി
ന്നു വിരൊധമായില്ല എന്ന് അറിയാം. അങ്ങിനെ യെശുവി
ന്റെ ദിവസങ്ങളിൽ അനെകർ ഒരൊ സഹായങ്ങൾ്ക്കായി
അവനൊടു അപെക്ഷിച്ചു, ഒരുത്തരെയും അവൻ വെറുതെവി
ട്ടയച്ചതുമില്ല. പിന്നെ യാകൊബ് വളരെ ധൈൎയ്യത്തൊടെ
പറയുന്നത: നീതിമാന്റെ താല്പൎയ്യമുള്ള പ്രാൎത്ഥന പലതി
ന്നു മതിയാകുന്നു. എലിയ നമ്മെ പൊലെയുള്ള മനുഷ്യ
നായിരുന്നു. മഴ പെയ്യാതിരിക്കെണ്ടതിന്നു അവൻ താല്പ
ൎയ്യമായി പ്രാൎത്ഥിച്ചിട്ടു മൂന്നു സംവത്സരവും ആറു മാസവും
മഴ പെയ്യാതെ ഇരുന്നു. അവൻ പിന്നെയും പ്രാൎത്ഥിച്ച
പ്പൊൾ ആകാശം മഴ തന്നു. ഭൂമി തന്റെ ഫലത്തെ ജനി
പ്പിക്കയും ചെയ്തു. യാകൊ ൫, ൧൬ ൧൭ തന്റെ ഇഷ്ടപ്ര
കാരം നാം അപെക്ഷിക്കുന്നു എങ്കിൽ ദൈവം കെൾ്ക്കുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/69&oldid=194282" എന്ന താളിൽനിന്ന് ശേഖരിച്ചത്