താൾ:CiXIV281.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

വരുന്നു അവൻ യെശു ക്രീസ്തന്റെ പിതാവാകുന്നുവല്ലൊ.
സുവിശെഷത്തെ കെൾ്ക്കുന്ന നാം കൎത്താവായവനെ സ െ
ന്താഷത്തൊടെ വന്ദിച്ചു മുട്ടുകുത്തി താഴ്മയൊടു കൂട യെ
ശു തന്നെ നമ്മുടെ കൎത്താവെന്നു ഏറ്റു പറയെണ്ടുന്നതു
ന്യായം. തന്റെ തിരുരക്തത്താലെ നമ്മെ വീണ്ടും കൊണ്ടു
ഇരുട്ടിന്റെ അധികാരത്തിൽ നിന്നു ഉദ്ധരിച്ചു നിത്യരാ
ജ്യത്തിന്റെ അവകാശികളാക്കിയ കൎത്താവായ യെശു
വിന്നു എന്നെക്കും മാനവും പുകഴ്ചയും സ്തൊത്രവും ഉ
ണ്ടാക.

൩൧

൧ യൊഹ. ൫, ൧൪. നമുക്ക് അവനൊടുള്ള പ്രാ
ഗത്ഭ്യം ആവിതു: നാം അവന്റെ ഇഷ്ടപ്രകാരം വല്ല
തും യാചിച്ചാൽ അവൻ നമ്മെ കെൾ്ക്കുന്നു എന്നത്രെ.

ദൈവത്തിന്റെ ഇഷ്ടപ്രകാരം പ്രാൎത്ഥിക്കെണമെ
ന്നുള്ള കല്പന നമുക്കു ഭാരമായിതൊന്നെണ്ടാ. ദൈവത്തി
ന്നു ഇഷ്ടമുള്ളത് മാത്രം നല്ലതു പിന്നെ നല്ലതെല്ലാം അ
വൻ ഇഛ്ശിക്കുന്നു. അത്കൊണ്ടു പ്രാൎത്ഥനെക്ക് ദെശം വ
ളരെ ഉണ്ടു. ദൈവവചനത്തെ നൊക്കിയാൽ അതിൽ ദൈ
വം മനുഷ്യരൊടു എത്ര നല്ല കാൎയ്യങ്ങളെ ചൊദിക്കുന്നു,
എത്ര വാഗ്ദത്തങ്ങളെയും കൊടുക്കുന്നു; ഇതെല്ലാം അവ
ന്റെ ഇഷ്ടം. ദെവ കല്പന വാഗ്ദത്തങ്ങൾ എത്രൊടം എ
ത്തുന്നു അത്രൊടം തന്നെ പ്രാൎത്ഥിക്കാം. നാം യഹൊവ െ
യ നിന്റെ വചനപ്രകാരം ഞങ്ങളെ തണുപ്പിക്കയും ശ
ക്തീകരിക്കയും കരുണ കാണിക്കയും ചെയ്യെണമെ. എ
ന്ന് അപെക്ഷിച്ചാൽ ദെവെഷ്ടപ്രകാരം തെന്നെ പ്രാൎത്ഥി
ക്കുന്നു. സ ങ്കീ. ൧൧൯, ൨൫ ൨൮ ൭൮ യെശുവും അവ
ന്റെ വചനങ്ങളും നമ്മിൽ വസിക്കുന്നു എങ്കിൽ നമ്മുടെ ഇഷ്ടം
ദൈവത്തിന്റെ ഇഷ്ടത്തൊടു ഒത്തു വരുന്നു. അതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/68&oldid=194283" എന്ന താളിൽനിന്ന് ശേഖരിച്ചത്