താൾ:CiXIV281.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

നാൽ നാം ധൈൎയ്യസന്തൊഷങ്ങളൊടു കൂട പലപ്പൊഴും
പലതിന്നും അവനൊടു അപെക്ഷിക്കുന്നതിന്നു ഒരു വി
രൊധവും ഇല്ല, വിശ്വാസം കൂടാതെ മാത്രം അരുതു.

൩൨

൧ കൊറി . ൧൫, ൫൮. നിങ്ങളുടെ പ്രയത്നം
കൎത്താവിൽ വ്യൎത്ഥമല്ല എന്ന് അറിയുന്നു.

വെലക്കാരൻ തന്റെ കൃഷിക്ക് യൊഗ്യൻ. യൂൿ. ൧൦,
൭.൧ തിമ. ൫, ൧൮. കൃഷിക്കാരന്റെ കൂലി മൂൎച്ച ത െ
ന്ന. ദാസന്റെ കൂലിയൊ യജമാനനൊടു നിശ്ചയിച്ച പ
ണം അത്രെ. ഇങ്ങിനെ ലൊകത്തിൽ ഒരൊ പ്രയത്നത്തി
ന്നു അതിന്നടുത്ത കൂലി ഉണ്ടു. എങ്കിലും ക്രീസ്ത്യാനരുടെ കാ
ൎയ്യം വെറെ; അവർ മനുഷ്യരൊടു കൂലി ചൊദിക്കാതെ അ
നെക കാൎയ്യങ്ങളെ ചെയ്യുന്നു: ഭയത്തൊടും വിറയലൊടും
കൂട സ്വന്ത രക്ഷയെ സമ്പാദിക്കയും വാക്കു കൊണ്ടും ക്രീ
യകളെ കൊണ്ടും മറ്റവൎക്ക അനുതാപ വിശ്വാസങ്ങളെ
വരുത്തുവാൻ നൊക്കുകയും കരുണാക്ഷമകളെ കാണി
ക്കയും ദരിദ്രൎക്ക ധൎമ്മം കൊടുക്കയും ആത്മാവിന്നു നഷ്ടം
വരുത്തുന്ന അനെകലൌകിക സന്തൊഷങ്ങളെ വെറു
ത്തു വിടുകയും വീട്ടുകാൎയ്യം സ്ഥാനപ്രവൃത്തികളെ നട
ത്തുകയും മനുഷ്യർ കല്പിച്ച കൂലി കൊടുക്കുന്നതിൽ അ
ധികം കൂട്ടുകാരെ സ്നെഹിച്ചു സെവിക്കയും കൂലിക്കായി
വല്ലതും പ്രവൃത്തിച്ചാലും എകാഗ്രതെയൊടെ കൎത്താവി
ന്നായി അതിനെ ആചരിക്കയും ചെയ്യുന്നു. ഇതിന്നു അവ
ർ ലൊകത്തിൽ ആരൊടും കൂലിയെ ചൊദിക്കയില്ല. എ
ന്നാൽ കൂലിക്കാരൻ ദൈവത്തിന്റെ മുമ്പാകെയും കൂലി
ക്ക് യൊഗ്യനൊ, അതെ എങ്കിലും ദൈവം അവന്നു കടക്കാ
രൻ അല്ല, ഇന്നത് എനിക്ക് കൊടുക്കെണം എന്നു ദൈവ
ത്തൊടു കല്പിക്കാൻ ന്യായമില്ല. കാരണം മനുഷ്യന്റെ ജീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/70&oldid=194280" എന്ന താളിൽനിന്ന് ശേഖരിച്ചത്