താൾ:CiXIV281.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

വനും വെലയെ ചെയ്വാനുള്ള ശക്തിയും വെലയുടെ സാദ്ധ്യ
വും എല്ലാം ദൈവത്തിന്റെ ദാനം. ആകാശത്തിൻ കീഴുള്ള
തൊക്കയും അവന്റെ മുതലാകകൊണ്ടു എനിക്ക് വല്ലതും
മുമ്പിൽ കൊടുത്തിട്ടു പകരം മെടിപ്പത് ആർ. രൊമ. ൧൧,
൩൫ എന്നു പറവാൻ അവന്നു ന്യായം ഉണ്ടു. പിന്നെ ദൈ
വം മനുഷ്യൎക്ക കൊടുക്കുന്ന നന്മകളൊക്ക കരുണയാൽ
അത്രെ തരിക കൊണ്ടു അത് ക്രീയകളാൽ അല്ല, അല്ലായ്കി
ൽ കരുണ ഇനി കരുണ എന്മാനില്ല. രൊമ. ൧൧, ൬. വാ
ത്സല്യവും ഐശ്വൎയ്യവുമുള്ള ദൈവം കരുണയാൽ അത്രെ
വെലക്കരനെ കൂലിക്ക് യൊഗ്യൻ എന്നെണ്ണി തത്സമയം
അതിനെ കൊടുക്കയും ചെയ്യും. ആ സമയം എപ്പൊൾ വ
രും എന്നു ചൊദിച്ചാൽ അത് നിത്യം തന്നെ ആകുന്നു എ
ന്നൊരു വിധമായി പറയാം. ദൈവനാമത്തിൽ ചെയ്യുന്ന
വെലെക്ക് ദൈവാനുഗ്രഹവും ഉണ്ടല്ലൊ. എന്നാൽ പൂൎണ്ണ
പ്രതികാരം യെശു ക്രീസ്തന്റെ നാളിൽ മാത്രം വരും. അ
ന്നു അവൻ ഒരൊരുത്തന്നു തന്റെ ക്രീയ ആകും പ്രകാരം
കൊടുത്തുതീൎപ്പാൻ കൂലിയൊടു കൂട വരും. വെളി. ൨൨, ൧൨
ഈ ദൈവത്തെ സെവിപ്പാൻ ഒരുവന്നു മനസ്സുണ്ടെങ്കിൽ
അവൻ ചെയ്യുന്നതൊക്ക മനഃപൂൎവ്വമായും മനുഷ്യദാസന്മാ
രെക്കാൾ അധികമായും ചെയ്യെണം. അതിന്നു കൂലിയായി
നിത്യ ജീവനെ അവകാശമായി അനുഭവിക്കും നിശ്ചയം.

൩൩

൨ കൊറി. ൪, ൧൩. ഞാൻ വിശ്വസിച്ചു അതു
കൊണ്ടു ഉരെച്ചു എന്നു എഴുതിയതിന്നു ഒത്ത വിശ്വാ
സത്തിൻ ആത്മാവു തന്നെ ഞങ്ങൾ്ക്കും ഉണ്ടാകയാൽ ഞ
ങ്ങളും വിശ്വസിക്കുന്നു അതു കൊണ്ടു ഉരെക്കയും ചെയ്യു
ന്നു.

പൊൽ അപൊസ്തലൻ ഈ വാക്കുകളെ ൧൧൬൭ം സങ്കീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/71&oldid=194278" എന്ന താളിൽനിന്ന് ശേഖരിച്ചത്