താൾ:CiXIV281.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ല്പ കാൎയ്യമല്ല സ്നെഹം മുഴുവനും കളയുന്നവർ വെളിച്ചത്തു
നിന്നു ഇരുട്ടിലെക്കും ജീവനിൽ നിന്നു മരണത്തിലെക്കും വീ
ണു ദൈവത്തൊടുള്ള സംബന്ധം ഉപെക്ഷിച്ചിരിക്കുന്നു.
അതുകൊണ്ടു ദൈവം നമ്മിലും നാം അവനിലും വസിക്കെണ്ട
തിന്നു നാം സ്നെഹത്തിൽ വസിക്ക.

൫൧

ലൂക്ക. ൨൧, ൩൬. സദാകാലം ഉണൎന്നു പ്രാൎത്ഥി
ച്ചിരിപ്പിൻ.

യെശു വരുവാനുള്ള ദണ്ഡവിധിയെ വിവരിക്കും തൊ
റും ഉണൎന്നുകൊണ്ടു പ്രാൎത്ഥിപ്പാനും കല്പിച്ചതു ക്രിസ്ത്യാ
നികൾ യെശുവിന്റെ ശിഷ്യന്മാരായിരിക്കെണം എന്റെഅ
ടുക്കൽ വന്നു എന്നൊടു പഠിപ്പിൻ എന്നു പറഞ്ഞുവല്ലൊ
എന്നാൽ ഉറങ്ങുന്ന ശിഷ്യന്മാരെ എങ്ങിനെ പഠിപ്പിക്കും,
നടക്കെണ്ടിയ വഴിയെ എങ്ങിനെ കാണിക്കും, അവർ യെ
ശുവിന്റെ പരിപൂൎണ്ണതയിൽ നിന്നു കൃപാധനങ്ങളെ
കൈക്കൊള്ളെണം. ഉറങ്ങുന്ന സമയം അത് കഴികയില്ല
ല്ലൊ. അവർ ക്ഷമയൊടെ എല്ലാവൎക്കും നിയമിച്ച പൊ
രാട്ടം കഴിച്ചു ജയിക്കെണം ലൊക ലഹരിയിൽ സുഖി
ച്ചു ഉറങ്ങുന്നവൎക്ക അത് എങ്ങിനെ കഴിയും. പരീക്ഷ വ
രും തൊറും തൊറ്റു പൊകുന്നതല്ലാതെ ഒന്നും വരികയില്ല.
അവർ യെശുവിന്റെ ദാസന്മാരായി അവന്റെ ഇഷ്ടം അ
നുസരിച്ചു ലഭിച്ച ധനങ്ങളെ കൊണ്ടു വ്യാപാരം ചെയ്തുലാ
ഭം ഉണ്ടാക്കെണം, അതിന്നു ഉറക്കം കൊള്ളുന്നില്ലല്ലൊ.
അവർ വിശ്വാസ സ്നെഹ പ്രത്യാശകളിൽ ഉറച്ചു നിന്നു.
കൊണ്ടു പ്രാൎത്ഥിച്ചു ശുദ്ധിയെ തെടി നടെക്കെണം. അതി
ന്നു ഉണൎച്ചയും ഉത്സാഹവും വെണമെല്ലൊ. അകത്തും പുറത്തും
നടക്കുന്നതു പരീക്ഷിച്ചു വീഴാതിരിപ്പാൻ തക്കത് ചെയ്യെണ്ട
തിന്നു അവർ നിത്യം ഒരുങ്ങി നില്ക്കെണം. അധികം കിട്ടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/101&oldid=194227" എന്ന താളിൽനിന്ന് ശേഖരിച്ചത്