താൾ:CiXIV281.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ണ്ടതിന്നു അവർ തങ്ങൾ്ക്കുള്ളത് കാത്തു കൊള്ളെണം. തങ്ങ
ളുടെ ശക്തി എല്ലാം ദൈവ സെവയിൽ ചെലവായി പൊ
കെണ്ടതാകുന്നു, അതിനായിട്ടല്ലൊ ദൈവം അവറ്റെതന്ന
ത്. ഉണൎച്ച കൂടാതെ എല്ലായ്പൊഴും പ്രാൎത്ഥനയും വെണം.
ലൂക്ക. ൧൮, ൧. കാരണം പ്രാൎത്ഥന, ഉണൎച്ചയെയും ഉണൎച്ച,
പ്രാൎത്ഥനക്ക് വെണ്ടുന്ന ശക്തിയെയും കാത്തു സൂക്ഷിക്കുന്ന
തു. നമുക്ക് ഇന്നത് നല്ലൂ എന്നു ദൈവം അറിഞ്ഞു അതിനെ
തരുവാൻ മനസ്സുള്ളവനാകുന്നു. എങ്കിലും പ്രാൎത്ഥിക്കെണം.
എന്നു കല്പിച്ചത് കൊണ്ടു നാം അനുസരണത്താൽ അവ
നെ മാനിച്ചു പ്രാൎത്ഥനയാൽ അവന്റെ ഇഷ്ടത്തെ എതി
രെല്ക്കെണം. ഇപ്പൊഴത്തെ പരീക്ഷകളെ വിചാരിച്ചിട്ടു
മാത്രം അല്ല, വരുവാനുള്ള ന്യായവിധികളെയും ഒൎത്തു പ്രാ
ൎത്ഥനയും ഉണൎച്ചയും തന്നെ അത്യാവശ്യം. കൎത്താവിന്റെ
ഭയങ്കരനാളിൽ പിശാചു സെവയിൽ രസിച്ചു വലഞ്ഞു ഉ
റങ്ങുന്നവൎക്ക കഷ്ടം. അത്കൊണ്ടു ഉണ്ടാകുവാനുള്ള കാ
ൎയ്യങ്ങളെ ഒക്കെയും ഒഴിഞ്ഞിരിപ്പാനും മനുഷ്യ പുത്രന്റെ മു
മ്പാകെ നില്പാനും യൊഗ്യന്മാരായിരിക്കെണ്ടതിന്നു എല്ലാ
യ്പൊഴും ഉണൎന്നു പ്രാൎത്ഥിച്ചു കൊണ്ടിരിപ്പിൻ.

൫൨

൧ കൊറി ൧, ൩൦. ക്രിസ്തൻ നമുക്ക് ദൈവത്തിൽ
നിന്നു വീണ്ടെടുപ്പ് ആയി ഭവിച്ചു.

ആദ്യമാതാപിതാക്കന്മാർ വിശെഷമായൊരു ജ്ഞാ
നം മൊഹിച്ചിട്ടു ദൈവം നിഷെധിച്ച ഫലം തിന്നു മൂഢ
ന്മാരായി ഭവിച്ചു. ദൈവത്തിന്മുമ്പാകെ അവരുടെ നീതിയും
ശുദ്ധിയും നഷ്ടമായി അനെക സങ്കടങ്ങളും മരണവും എല്ലാ
വൎക്കും ന്യായമുള്ള ശിക്ഷയായി വന്നു. എങ്കിലും ക്രിസ്തൻ
നമുക്ക് ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണ
വും വീണ്ടെടുപ്പും ആയ്തീൎന്നു, ആദാമിൽ നമുക്ക് നഷ്ടമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/102&oldid=194226" എന്ന താളിൽനിന്ന് ശേഖരിച്ചത്