താൾ:CiXIV281.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

പൊയത് പൂൎണ്ണമായി യഥാസ്ഥാനമാക്കെണ്ടതിന്നു ത
ന്നെ നമുക്ക് ശത്രുക്കളും കഷ്ടങ്ങളും അനെകം ഉണ്ടാകകൊ
ണ്ടു വീണ്ടെടുപ്പു വെണമല്ലൊ, മനുഷ്യൎക്ക അതിക്രൂദ്ധ
നായ ശത്രു പിശാചു തന്നെ അവന്റെ ഇഷ്ടപ്രകാരംന
ടക്കുന്നെടത്തൊളം അവർ അവന്റെ അടിമകൾ, യെശുവെ
ചെൎന്നു സെവിപ്പാൻ ശ്രമിക്കും തൊറും അവൻ അവരെ വി
രൊധിക്കുന്നു. ചിലപ്പോൾ അവൻ അവരുടെ ഇഷ്ടത്തി
ന്നു എത്രയും വിരൊധമായി സംശയങ്ങളെയും മൊഹ
ങ്ങളെയും ദൈവദൂഷണങ്ങളെയും മനസ്സിൽ ജനിപ്പിക്കു
ന്നു. ഈ വകെക്ക് ഒർ ഔഷധമെ ഉള്ളു, അങ്ങിനെയുള്ള
ദൊഷങ്ങൾ ഹൃദയത്തിൽ നിന്നു പൊങ്ങി വരും തൊറും അ
വർ ക്രിസ്തൻ നമുക്ക് ദൈവത്തിൽ നിന്നു വീണ്ടെടുപ്പായിവ
ന്നതിനാൽ പിശാചിന്റെ സ്വാധീനത്തിൽ നടക്കാതെയെ
ശുവിനെ തന്നെ വിശ്വസിച്ചു സെവിക്കെണം എന്നുള്ളതു ഒ
ൎത്തു മനഃപൂൎവ്വമായി അനുസരിച്ചാൽ പിശാചിന്റെ അ
ധികാരത്തിൽ നിന്നു വിട്ടു പൊകും നിശ്ചയം. അല്പകാല
ത്തെക്ക് അവന്റെ ഉപദ്രവങ്ങൾ മുഴുവനും നീങ്ങിപ്പൊകു
ന്നില്ല എങ്കിലും ചഞ്ചലം ഒന്നും വെണ്ട, എല്ലാം അവരുടെ
ഗുണത്തിന്നായി വ്യാപരിക്കും. അവൻ അലറുന്ന സിംഹം
പൊലെ ചുറ്റി നടന്നു അവരെ വിഴുങ്ങുവാൻ നൊക്കിയാ
ലും തൊടുവാനും അനുവാദം ഇല്ല. പിന്നെ ഒരു ക്രിസ്ത്യാനി
ക്ക് മനുഷ്യരിൽ ശത്രുക്കൾ ഉണ്ടങ്കിൽ അവൻ, ക്രിസ്തൻ ദൈ
വത്താൽ എനിക്ക് വീണ്ടെടുപ്പായി എന്നെ കാത്തു ശത്രുക്ക
ളുടെ മുമ്പാകെ നാണിച്ചു പൊകാതിരിക്കെണ്ടതിന്നു വെ
ണ്ടുന്നത് എല്ലാം ചെയ്യും എന്നും, ഡംഭികൾ എന്നെ ഉപദ്രവി
ച്ചു തങ്ങളുടെ വഴികളിൽ വലിപ്പാൻ സമ്മതിക്കയില്ല എ
ന്നും ശത്രുക്കളുടെ കയ്യിൽ എന്നെ ഏല്പിക്കാതെ തൻകൈ
നീട്ടി എന്നെ താങ്ങി തന്റെ ആലൊചന എല്ലാം നിവൃത്തിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/103&oldid=194225" എന്ന താളിൽനിന്ന് ശേഖരിച്ചത്